പോ, സ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിട്ടുണ്ട് മരിച്ച സീമന്തിനി ഗ, ർഭിണി ആയിരുന്നു മാത്രമല്ല മരിക്കുന്നതിന് തൊട്ട് മുമ്പ്അവർ ലൈം, ഗി, ക ബന്ധത്തിൽ ഏർപ്പെട്ടിട്ടുമുണ്ട്
സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞത് കേട്ട് Si ദേവദാസ് അമ്പരന്നു
ഗ, ർഭിണിയാണെന്നുള്ളത് ശരിയായിരിക്കാം സർ , അവരുടെ ഭർത്താവ് മൂന്ന് മാസം മുമ്പ് ലീവിന് നാട്ടിൽ വന്നിട്ടുണ്ടായിരുന്നു , പക്ഷേ അയാൾ തിരിച്ച് പോയിട്ട് ഒരാഴ്ച കഴിഞ്ഞെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് മരിക്കുന്നതിന് മുമ്പ് അവർ സെ, ക്, സിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ നടന്നത് ഒരു അപകടമരണമായിരിക്കില്ലല്ലോ സർ?
ദേവദാസ് ആകാംക്ഷയോടെ ചോദിച്ചു
യെസ് ഓഫ് കോഴ്സ്, അല്ലാ ഈ സീമന്തിനി ജോലിക്ക് നില്ക്കുന്ന വീട്ടിലെ കോണിപ്പടീന്ന് തെന്നി വീണ് മരിച്ചെന്നല്ലേ എഫ് ഐ ആറിൽ ഉള്ളത് ?
അതേ സർ
എങ്കിൽ വേറെ ഒന്നും നോക്കണ്ട ച ത്തത് കീചകനെങ്കിൽ കൊ, ന്നത് ഭീമൻ തന്നെ
സാറെന്താ ഉദ്ദേശിക്കുന്നത്?
എടോ ഇത് കൊ, ലപാ, തകമാണ് ,മരിച്ച സീമന്തിനിയെ ഹൗസ് ഓണറ് ഉപയോഗിച്ചതിന് ശേഷം കൊ, ന്നതാവാം അല്ലെങ്കിൽ ആ സമയത്ത് പെട്ടെന്ന് കയറി വന്ന അയാളുടെ ഭാര്യ താൻ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ ഷോക്കിൽ വേലക്കാരിയെ തള്ളിയിട്ട് കൊ, ന്നതുമാവാം
പക്ഷേ സർ ആ സമയത്ത് അവരും ഭർത്താവും വീട്ടിൽ ഇല്ലായിരുന്നെന്നാണ് അയാളുടെ ഭാര്യ രേവതി പറഞ്ഞത്. പുറത്ത് പോയിരുന്ന അവർ തിരിച്ചെത്തിയപ്പോൾ ഗോവണിക്ക് താഴെ മരിച്ച് കിടക്കുന്ന സീമന്തിനിയെ കാണുകയായിരുന്നു
എടോ അത് നമ്മള് വിശ്വസിക്കണ്ടാ കൊ, ല ചെയ്യുന്നവരിൽ ഭൂരിപക്ഷം ആൾക്കാരും പെട്ടെന്നുണ്ടാകുന്ന ഉൾപ്രേരണയിലാണ് ക്രൈം ചെയ്യുന്നത് അതിന് ശേഷമായിരിക്കും അവരതിൻ്റെ കോൺസീക്വൻസിനെ കുറിച്ച് ബോധവാൻമാരാകുന്നത് അങ്ങനെയാണവർ രക്ഷപ്പെടാൻ വേണ്ടി കള്ളത്തരങ്ങൾ പടച്ചുണ്ടാക്കുന്നത് , നമുക്ക് എന്തായാലും അവരെ ഒരിക്കൽ കൂടി ചോദ്യം ചെയ്യണം . താൻ ഡ്രൈവറോട് ജീപ്പ് എടുക്കാൻ പറയ്
ശരി സർ
മുൻവശത്തെ മതിലിനോട് ചേർന്ന് നിരന്ന് നില്ക്കുന്ന പൈൻമരങ്ങൾക്കിടയിലൂടെ പ്രൗഡിയോടെ തല ഉയർത്തി നില്ക്കുന്ന ഇരു നിലമാളിക ദൂരെ നിന്നേ കാണാമായിരുന്നു
അടുത്തെങ്ങും മറ്റ് വീടുകളില്ലാത്തത് കൊണ്ട് ബംഗ്ളാവിനകത്ത് നടക്കുന്നതൊന്നും പുറംലോകം അത്ര പെട്ടെന്ന് അറിയുകയില്ല
ഗേറ്റിൽ നിന്നും ബംഗ്ളാവ് വരെ നെടുനീളത്തിൽ കിടക്കുന്ന വഴിയിലെ
ബേബി മെറ്റൽ ഞെരിച്ചമർത്തി കൊണ്ട് പോലീസ് ജീപ്പ് വലിയ സിറ്റൗട്ടിനോട് ചേർന്ന പോർച്ചിൽ നിർത്തി
ജീപ്പിൽ നിന്നിറങ്ങിയ ci പ്രേമാനന്ദിനെയും Si ദേവദാസിനെയും കണ്ട് പുറത്തേയ്ക്ക് ഇറങ്ങി വന്ന ഹൗസ് ഓണർ ശിവനന്ദൻ ഒന്ന് പകച്ചു
വരു സർ അകത്തേയ്ക്ക് ഇരിക്കാം
അയാളുടെ സംസാരത്തിൽ പരിഭ്രമം നിറഞ്ഞ് നിൽക്കുന്നത് ദേവദാസ് ശ്രദ്ധിച്ചു
നമുക്കാദ്യം ആക്സിഡൻ്റ് നടന്ന സ്ഥലത്തേയ്ക്ക് പോകാം
അത് തെക്കേ ബിൾഡിങ്ങിലാണ് സർ സംഭവത്തിന് ശേഷം ഞങ്ങൾ ഈ ബിൾഡിങ്ങാണ് ഉപയോഗിക്കുന്നത്
ആ ബംഗ്ളാവിന് വലത് ഭാഗത്തായി അതേ രൂപത്തിൽ തന്നെ മറ്റൊരു ബിൾഡിങ് കൂടെ ഉണ്ടായിരുന്നു
ദേവദാസിനെയും പ്രേമാനന്ദിനെയും കൊണ്ട് ശിവാനന്ദൻ, സീമന്തിനി മരിച്ച് കിടന്ന വീട്ടിലേക്ക് കയറി
അതിവിശാലമായ ഹാളിൻ്റെ ഒരു വശത്ത് സ്ഥിതി ചെയ്യുന്ന സ്റ്റെയർകെയിസിൻ്റെ ഭാഗം പോലീസ് റിബ്ബൺ കെട്ടി ബ്ളോക്ക് ചെയ്തിരിക്കുകയായിരുന്നു
താനാ ഫോട്ടോസ് ഒന്ന് കാണിച്ചേ
പ്രേമാനന്ദ് ദേവദാസിൻ്റെ കയ്യിലിരുന്ന ഫയലിലേക്ക് നോക്കി പറഞ്ഞു
എടോ കോണിപ്പീന്ന് തെന്നി വീണതാണെങ്കിൽ താഴത്തെ പടിയുടെ നേരെ അല്ലേ ബോഡി കിടക്കേണ്ടത് ? ഇതിപ്പോൾ അവിടെ നിന്നും രണ്ട് മൂന്ന് മീറ്റർ മാറിയാണല്ലോ കിടക്കുന്നത്
ശിവാനന്ദനോട് ci ചോദിച്ചു
അല്ല സർ ചിലപ്പോൾ വീണിട്ട് അവിടെ നിന്ന് ഉരുണ്ട് വന്നതായിരിക്കും
ഉരുണ്ട് വരാനുള്ള സ്ലോപ്പൊന്നും ഫ്ളോറിനില്ലല്ലോ ? അഥവാ മരണ വെപ്രാളത്തിൽ ഉരുണ്ടു എന്ന് തന്നെ ഇരിക്കട്ടെ അങ്ങനെയെങ്കിൽ ഫ്ളോറിലൊക്കെ മുറിവിൽ നിന്നും ഒഴുകിയ രക്തക്കറ ഉണ്ടാവണ്ടേ?
അത് സർ , എനിക്കതറിയില്ല നിങ്ങളല്ലേ അന്വേഷിച്ച് കണ്ട് പിടിക്കേണ്ടത്
അയാൾ നീരസത്തോടെ ചോദിച്ചു
ഓഹ് തീർച്ചയായും ഞങ്ങൾ സമഗ്രമായി തന്നെ അന്വേഷിക്കുന്നുണ്ട് ചെറിയൊരു ടെസ്റ്റ് കൂടെ നടത്താനുണ്ട് അത് കൂടെ പറയാനാണ് ഞങ്ങള് വന്നത് നാളെ രാവിലെ ഒൻപത് മണിക്ക് താൻ സ്റ്റേഷനിലേക്കൊന്ന് വരണം
അതെന്തിനാണ് സർ ?
ആവശ്യമുണ്ടെടോ അതൊക്കെ വഴിയെ പറയാം
ഒന്നും തെളിച്ച് പറയാതെ പോലീസ് ജീപ്പ് മടങ്ങിപ്പോയപ്പോൾ ശിവാനന്ദൻ്റെയും രേവതിയുടെയും ഉള്ളിൽ ആശങ്ക പെരുകി
പിറ്റേ ആഴ്ച മെഡിക്കൽ റിപ്പോർട്ട് വന്നു ഗർ, ഭസ്ഥ ശിശുവിൻ്റെയും ശിവാനന്ദൻ്റെയും ഡി എൻ എ മാച്ചാണ്
ഹഹഹ ഞാൻ പറഞ്ഞില്ലേടോ കൊന്നത് അയാൾ തന്നെയാണ് കൊല്ലുന്നതിന് മുമ്പ് അവളെ ഒരിക്കൽ കൂടി അയാൾ ചൂസ് ചെയ്തു അത്രമാത്രം
അതും പറഞ്ഞ് ആത്മവിശ്വാസത്തോടെ ci പ്രേമാനന്ദ് വീണ്ടും ചിരിച്ചു
********************
മൈ ലോഡ് നമ്മുടെ പോലീസ് സംവിധാനം എത്ര മികച്ചതാണ് ഈയവസരത്തിൽ ഞാനവർക്കൊരു ബിഗ് സല്യൂട്ട് നല്കുകയാണ് അതിവേഗവും കാര്യക്ഷമവുമായ അന്വേഷണത്തിൽ യാതൊരു സംശയത്തിനും ഇടവരുത്താതെയാണ് അവർ പ്രതിയെ കണ്ട് പിടിച്ചിരിക്കുന്നത് അത് കൊണ്ട് പ്രതിയുടെ അഭിഭാഷകൻ നല്കിയ ജാമ്യാപേക്ഷ തള്ളിക്കളയണമെന്ന് ഞാൻ ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു
കടുത്ത നിശബ്ദതയെ ഭേദിച്ച് കൊണ്ട് പബ്ളിക് പ്രോസിക്യൂട്ടറുടെ ഗാംഭീര്യമുള്ള ശബ്ദം കോടതി മുറിയിൽ മുഴങ്ങി
ഐ ഒബ്ജക്ട് യുവർ ഓണർ
പ്രോസിക്യൂട്ടർ തൻ്റെ സീറ്റിൽ ഇരിക്കുന്നതിന് മുമ്പ് തന്നെ ശിവാനന്ദൻ്റെ അഡ്വക്കേറ്റ് ചാടിയെഴുന്നേറ്റു
ഒബ്ജക്ഷൻ സസ്റ്റയിൻഡ്
കോടതി, പ്രതിഭാഗം അഭിഭാഷകന് വാദിക്കാനുള്ള അനുമതി കൊടുത്തു
യുവർ ഓണർ എൻ്റെ കക്ഷി നിരപരാധിയാണ്. യാതൊരു സാഹചര്യത്തെളിവുകളോ സാക്ഷികളോ ഇല്ലാത്ത ഒരു കേസിൽ എന്തടിസ്ഥാനത്തിലാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് വെറും ഊഹാപോഹങ്ങളുടെ പേരിൽ എൻ്റെ കക്ഷിയെ ഒരു കൊലയാളി ആക്കരുതെന്നും നിരപരാധിയായ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നും കോടതിയോട് ഞാൻ അപേക്ഷിക്കുന്നു
പ്രോസിക്യൂഷന് എന്തേലും പറയാനുണ്ടോ?
കറുത്ത ഫ്രെയിമിട്ട കണ്ണടയ്ക്കുള്ളിലെ ജഡ്ജിയുടെ കണ്ണുകൾ പ്രോസിക്യൂട്ടർക്ക് നേരെ തിരിഞ്ഞു
യെസ് യുവർ ഓണർ കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കിയിരിക്കുന്ന DNA റിസൾട്ട് മാത്രം മതിയല്ലോ ഈ നില്ക്കുന്ന കക്ഷിയാണ് കൊ, ലപാത, കം ചെയ്തതെന്ന് ബോധ്യപ്പെടാൻ കൊ ല്ലപ്പെട്ട സീമന്തിനിയുടെ ഉദരത്തിൽ വളരുന്നത് തൻ്റെ കുഞ്ഞാണെന്ന് അറിയാവുന്ന പ്രതി, അത് പുറത്തറിഞ്ഞാൽ തൻ്റെ കുടുംബജീവിതം തകരുമെന്ന് ഭയന്നിട്ടാണ് കൃത്യം നിർവ്വഹിച്ചതെന്ന് ഏത് സാമാന്യ ബുദ്ധിയുള്ളവനും മനസ്സിലാക്കാവുന്ന കാര്യമേയുള്ളു, തൻ്റെ കാമുകിയെ കൊ, ല്ലുക മാത്രമല്ല അയാൾ ചെയ്തിരിക്കുന്നത് അതിന് മുമ്പ് ഒരിക്കൽ കൂടി പ്രതി തൻ്റെ കാമുകിയുമായി ലൈം, ഗി ,.ക ബന്ധം പുലർത്തുകയും ചെയ്തുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട് അതിൽ നിന്നും പ്രതി കരുതിക്കൂട്ടിയാണ് ക്രൈം ചെയ്തിരിക്കുന്നതെന്നും ഇതിലൂടെ നിന്ദ്യവും നീചവുമായ കൊ. ല ചെയ്ത ഈ പ്രതി ക്രി. മിനൽ മൈൻഡ് ഉള്ള വ്യക്തിയാണെന്ന് കൂടി തെളിഞ്ഞിരിക്കുകയാണ്. ഇങ്ങനൊരാൾക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിലുള്ള മറ്റ് സ്ത്രീകളുടെ സ്വതന്ത്രമായ ജീവിതത്തിന് അതൊരു വെല്ലുവിളിയാകുമെന്നും ആശങ്കയുണ്ട് അതിനാൽ പ്രതിയെ തുറുങ്കിലടച്ച് തക്കതായ ശിക്ഷ നല്കണമെന്ന് ഞാൻ കോടതിയോട് വീണ്ടും അപേക്ഷിക്കുകയാണ്
ഒബ്ജക്റ്റ് യുവർ ഓണർ
പ്രതിഭാഗം വക്കീൽ വീണ്ടും പ്രോസിക്യൂഷനെ എതിർത്തു
യെസ് കാരി ഓൺ
പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്ന DNA റിസൾട്ടിൻ്റെ ആധികാരികത എത്രത്തോളമുണ്ടെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകുമല്ലോ? സീമന്തിനിയുടെ വ. യറ്റി. ലുണ്ടായിരുന്ന കുഞ്ഞിൻ്റെ പി. തൃ. ത്വത്തെ പറ്റിയുള്ള റിസൾട്ടിൽ പറഞ്ഞിരിക്കുന്നത് വെറും അറുപത്തിയൊമ്പത് ശതമാനം മാത്രം മാച്ചിങ്ങാണ് ഉള്ളത് എന്ന് വച്ചാൽ ബാക്കി 31% ഇപ്പോഴും സംശയത്തിൻ്റെ നിഴലിലാണ് എന്നർത്ഥം. അതായത് അറുപത്തിയൊൻപത് ശതമാനത്തിന് മുകളിൽ മറ്റൊരാളുടെ DNA മാച്ചായിൽ സ്വഭാവികമായും കുട്ടിയുടെ സൃഷ്ടാവ് അയാളായിരിക്കും സംശയത്തിൻ്റെ തുലാസിലാടുന്ന ഇങ്ങനൊരു തെളിവ് കൊണ്ട് മാത്രം എൻ്റെ കക്ഷിയെ പ്രതിയാക്കാനുള്ള പ്രോസിക്യൂഷൻ്റെ വ്യഗ്രതയെ എനിക്ക് സഹതാപത്തോടെ മാത്രമേ കാണാൻ കഴിയൂ അത് കൊണ്ട് ദുർബ്ബലമായ വാദങ്ങൾ തള്ളിക്കളഞ്ഞ് എൻ്റെ കക്ഷിയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു
മൈ ലോഡ് പ്രതിഭാഗം വക്കീലിൻ്റെ വാദങ്ങൾ എനിക്കിഷ്ടപ്പെട്ടു അദ്ദേഹത്തിൻ്റെ കക്ഷി പ്രതിയാണെന്ന് തെളിയിക്കാൻ കോടതിക്ക് മുമ്പാകെ 69 % മാച്ചാകുന്ന ഒരു തെളിവെങ്കിലുമുണ്ട് എന്നാൽ അയാളുടെ കക്ഷി ശിവാനന്ദൻ പ്രതിയല്ലെന്ന് തെളിയിക്കാനുള്ള എന്തേലും രേഖകൾ പ്രതിഭാഗം വക്കീൽ ഹാജരാക്കിയിട്ടുണ്ടോ?
ശിവാനന്ദൻ്റെ അഭിഭാഷകന് നേരെ ഒരു പരിഹാസ ചിരി എറിഞ്ഞ് കൊണ്ടാണ് പ്രോസിക്യൂട്ടർ അത് ചോദിച്ചത്
ആ ചോദ്യം കേട്ട് സദസ്സ് ഒന്നടങ്കം ശിവാനന്ദൻ്റെ അഭിഭാഷകൻ്റെ നേരെ ആകാംക്ഷയോടെ നോക്കി
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അഭിഭാഷകൻ തൻ്റെ കയ്യിലിരുന്ന കുറച്ച് പേപ്പറുകൾ കോടതിയ്ക്ക് മുമ്പാകെ സമർപ്പിച്ചു
ഈ കേസിൻ്റെ വിധി ഉച്ചയ്ക്ക് ശേഷം പറയുന്നതായിരിക്കും
ലഞ്ച് ബ്രേക്കിനായി കോടതി പിരിഞ്ഞപ്പോൾ വിധി എന്താകുമെന്ന ഉത്ക്കണ്ഠയോടെ ഇഴഞ്ഞ് നീങ്ങുന്ന കോടതി വരാന്തയിലെ വലിയ ഘടികാരത്തിലെ ചെറിയ സൂചിയിൽ കണ്ണ് നട്ട് ശിവാനന്ദനും രേവതിയും അക്ഷമയോടെയിരുന്നു
******************
ശിവാനന്ദന് കുട്ടികളുണ്ടാവില്ല. വിവാഹം കഴിഞ്ഞ് സിൽവർ ജൂബിലി കഴിഞ്ഞിട്ടും ശിവാനന്ദൻ്റെ ഭാര്യ പ്രസവിച്ചിട്ടില്ല അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴാണ് അവർ ഡോക്ടറെ ആദ്യമായി കാണുന്നത് പലവിധ ടെസ്റ്റുകൾ നടത്തി അവസാനം ശിവാനന്ദന് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ലെന്ന് ഡോക്ടർ വിധിയെഴുതി ഡോക്ടറുടെ സർട്ടിഫിക്കറ്റുകളും ചികിത്സാരേഖകളുമാണ് കോടതിയ്ക്ക് മുന്നിൽ സബ്മിറ്റ് ചെയ്തിരിക്കുന്നത്
പ്രതിഭാഗം വക്കീലിൻ്റെ ശാന്തമായ പ്രതികരണം കേട്ട് സദസ്സ് മാത്രമല്ല പോസിക്യൂഷനും നടുങ്ങി
കുറ്റം ചുമത്തിയ വ്യക്തിക്ക് എതിരെ മതിയായ തെളിവുകളോ സാക്ഷികളോ ഇല്ലാത്ത സാഹചര്യത്തിൽ പ്രതി കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല ആയതിനാൽ ഈ കേസിൽ വിശദമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതിയെ കോടതിയിൽ ഹാജരാക്കണമെന്ന് പോലീസിനോട് കോടതി നിർദ്ദേശിക്കുന്നു കൂടാതെ കുറ്റാരോപിതനായ ശിവാനന്ദൻ പോലീസിൻ്റെ തുടരന്വേഷണവുമായി ആവശ്യമെങ്കിൽ സഹകരിക്കണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ച് കൊള്ളുന്നു
വിധി കേട്ട രേവതിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു, അത് വരെ വലിഞ്ഞ് മുറുകിയിരുന്ന ശിവാനന്ദൻ്റെ മുഖത്ത് പ്രകാശം പരന്നു
******************
കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിക്കാനാണ് നിർദ്ദേശം നാളെ അവര് വരുമ്പോൾ നമ്മുടെ കൈയ്യിലുള്ള ഡോക്യുമെൻ്റ്സൊക്കെ കൊടുത്തേക്ക് അല്ലേലും നമുക്കൊരു കേസ് തെളിയിച്ച് ആളാകാൻ ഈ അടുത്ത കാലത്തൊന്നും കഴിയുമെന്ന് തോന്നുന്നില്ല
നിരാശയോടെയാണ് ദേവദാസിനോട് പ്രേമാനന്ദ് അത് പറഞ്ഞത്
പിറ്റേന്ന് ഉച്ചയോട് കൂടി ക്രൈംബ്രാഞ്ചിൽ നിന്നും ഇൻസ്പെക്ടർ വെങ്കിട്ടറാമും അസിസ്റ്റൻ്റ് ജോ ആൻസണും ശിവാനന്ദൻ്റെ വീട്ടിലേക്ക് വന്നു
സീമന്തിനി മരിച്ച് കിടന്ന ഫ്ളോറും സ്റ്റെയർകെയ്സും കടന്ന് മുകളിലെ ബെഡ്റൂമിലെത്തിയ അവർ അവിടമാകെ പരിശോധിച്ചു
ബെഡ് ഷീറ്റും തലയിണയുമൊക്കെ അലങ്കോലമായിട്ടാണ് കിടക്കുന്നത്
ആ മുറിക്ക് വെളിയിലേക്ക് തുറക്കാവുന്ന മറ്റൊരു വാതില്കൂടി ഉണ്ടായിരുന്നു അതിൻ്റെ പാളികൾ വെറുതെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു
ഇൻസ്പെക്ടർ വെങ്കട്ട് റാം പുറത്തേക്കുള്ള കതത് തുറന്ന് ഓപ്പൺ ടെറസ്സിലേയ്ക്ക് ഇറങ്ങി നിന്നു അവിടെ നിന്നാൽ ബംഗ്ളാവിൻ്റെ ഗേറ്റ് മുതൽ വീടിൻ്റെ മുൻവശം വരെ വ്യക്തമായി കാണാമായിരുന്നു
മറുവശത്ത് ഇടതൂർന്ന വൃക്ഷങ്ങളായിരുന്നു കുറച്ചകലെയായി ഒറ്റപ്പെട്ട വീടുകളുണ്ട് അവിടെ നിന്നും താഴഴയ്ക്ക് ഇറങ്ങാനായി ഒരു ഇരുമ്പ് ഗോവണി കൂടെ ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നു
പരിസര നിരീക്ഷണം കഴിഞ്ഞ് റാം അകത്തേയ്ക്ക് കയറി എന്നിട്ട് കൈയ്യിലെ കേസ് ഫയല് തുറന്നു അതിൻ്റെ കൂടെ ഉണ്ടായിരുന്ന സീമന്തിനിയുടെ മൊബൈൽ ഫോൺ കയ്യിലെടുത്ത് സ്വിച്ച് ഓൺ ചെയ്തു
ലോക്ക് ഇല്ലാതിരുന്നത് കൊണ്ട് സ്ക്രീൻ പെട്ടെന്ന് ഓപ്പണായി പക്ഷേ അതിലുണ്ടായിരുന്ന വാട്സ് ആപ്പും മെസ്സഞ്ചറുമൊക്കെ ആപ് ലോക്ക് ചെയ്തിരുന്നത് കൊണ്ട് ചാറ്റിങ് ഹിസ്റ്ററി എടുക്കാൻ കഴിഞ്ഞില്ല
ഫോണിലുണ്ടായിരുന്ന എല്ലാ ആപ്പുകളും ഇൻസ്പെക്ടർ ടച്ച് ചെയ്ത് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം
ഒടുവിൽ ഗൂഗിൾ പേ ആപ് മാത്രം ഓപ്പൺ ആയി അതിലെ ട്രാൻസാങ്ങ്ഷൻ ഹിസ്റ്ററി പരിശോധിച്ചപ്പോൾ അവസാനമായി അവൾ ആയിരം രൂപ അയച്ചിരിക്കുന്നത് രണ്ട് ദിവസം മുമ്പാണ് ,ആ അക്കൗണ്ട്നെയിം കണ്ട്, റാമിൻ്റെ കണ്ണുകൾ വികസിച്ചു
നിധിൻ ശിവാനന്ദൻ
ആ പേര് വായിച്ച ഇൻസ്പെക്ടർക്ക് എന്തോ പന്തികേട് തോന്നി
റാം , ആ അക്കൗണ്ട് ഓപ്പൺ ചെയ്തു , അതിലൊരു മെസ്സേജ് സെൻഡ് ചെയ്തിട്ടുണ്ടായിരുന്നു .
ഇന്നത്തെ ദിവസം ഞാൻ മറക്കില്ല
സീമന്തിനി മരിച്ച ദിവസത്തെ മെസ്സേജായിരുന്നു അത്
ഈ കേസ് നമ്മൾ വിചാരിച്ചത്ര എളുപ്പമാകുമെന്ന് തോന്നുന്നില്ല ജോ, ,
തൻ്റെ അസിസ്റ്റൻ്റിനെ നോക്കി ആശങ്കയോടെ റാം പറഞ്ഞു
അയാൾ അടഞ്ഞ് കിടന്ന ഷോക്കേസ് മെല്ലെ തുറന്നു അതിൽ നിറയെ ഒരു യുവാവിൻ്റെ അളവിനൊത്ത ജീൻസും ഷർട്ടും ടീഷർട്ടുമാക്കെ അടുക്കി വച്ചിരിക്കുകയായിരുന്നു
അതിന് തൊട്ട് താഴെയുള്ള ഡ്രോ വലിച്ച് തുറന്ന ജോയ്ക്ക് അതിൽ നിന്ന് ഫ്രെയിം ചെയ്ത ഒരു ഫോട്ടോ കിട്ടി ഏകദേശം ഇരുപത് ഇരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവിൻ്റെ ഫോട്ടോ ആയിരുന്നത്
സർ ഇത് കണ്ടോ? അല്ല ഇവർക്ക് മക്കൾ ഇല്ലെന്നല്ലേ പറഞ്ഞത് അപ്പോൾ ഇതാരാ?
ജോ സംശയത്തോടെ ചോദിച്ചു
താൻ വാ നമുക്ക് ചോദിക്കാം
റാം തൻ്റെ അസിസ്റ്റൻ്റിനെയും കൂട്ടി താഴേയ്ക്ക് വന്നു
അവിടെ രേവതിയും ശിവാനന്ദനും ആകാംക്ഷയോടെ നോക്കി നില്ക്കുകയായിരുന്നു
മിസ്റ്റർ ശിവാനന്ദൻ കോടതി ജാമ്യം അനുവദിച്ചെന്ന് കരുതി നിങ്ങളീ കേസ്സിൽ നിന്നും പൂർണ്ണമായി ഒഴിവായിട്ടില്ല അത് കൊണ്ട് ഞങ്ങളുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നല്കണം
എന്താണ് സർ , ചോദിച്ചോളു
ഈ ഫോട്ടോയിൽ കാണുന്നത് ആരാണ്?
അത് ഞങ്ങടെ മകനാണ് സർ
ങ്ഹേ നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ലെന്നല്ലേ കോടതിയിൽ പറഞ്ഞത്
അതേസർ അത് സത്യമാണ് ഇത് ഞങ്ങടെ ദത്ത് പുത്രനാണ് ഞങ്ങൾക്ക് കുട്ടികളുണ്ടാവില്ലെന്ന് ഉറപ്പാക്കിയ ശേഷം ഞങ്ങൾ ദത്തെടുത്തതാണ് പേര് നിധിൻ ശിവാനന്ദൻ
ഓഹോ അപ്പോൾ ഞങ്ങടെ ഊഹം തെറ്റിയില്ല. അല്ല നിങ്ങടെ മകനെയും സീമന്തിനിയെയും അരുതാത്ത സാഹചര്യത്തിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ
നോ.. നെവർ ,സർ, എന്താണ് ഉദ്ദേശിക്കുന്നത്? അവന് ആ സ്ത്രീ അമ്മയെ പോലെ ആയിരുന്നു
ഉം ശരി ഞങ്ങൾക്ക് അവനെയൊന്ന് കാണണം
സർ അവൻ ബാംഗ്ളൂരിലാണ് അവിടെ ഒരു കോഴ്സ് ചെയ്യുകയാണ് ഇപ്പോൾ ലാസ്റ്റ് ഇയറാണ് ഫൈനൽ എക്സാമിന് ഇനി കുറച്ച് ദിവസങ്ങളേയുള്ളു ഇതിനിടയിൽ അവനെ വലിച്ചിട്ടാൽ അവൻ്റെ കോൺസൻട്രേഷൻ പോകില്ലേ സർ
പക്ഷേ ഞങ്ങൾക്ക് അവൻ്റെ പരീക്ഷ കഴിയുന്നത് വരെ അന്വേഷണം നീട്ടി വയ്ക്കാൻ കഴിയില്ലല്ലോ? താനൊരു കാര്യം ചെയ്യ് അവനെ വിളിച്ചിട്ട് നാളെ തന്നെ നാട്ടിലേയ്ക്ക് തിരിക്കാൻ പറയ്,ഓകെ എന്നാൽ ഞങ്ങൾ തത്ക്കാലം പോകുവാ ഇനിയും കാണാം, കാണണം…
ഒരു താക്കീത് പോലെ പറഞ്ഞിട്ട് അവർ പോയപ്പോൾ നെഞ്ച് നിറഞ്ഞ ഭാരവുമായി രേവതിയും ശിവാനന്ദനും നിന്നു.
********************
കോളിങ്ങ് ബെല്ല് കേട്ട് രേവതിയാണ് ചെന്ന് വാതിൽ തുറന്നത് മുന്നിൽ നില്ക്കുന്നത് തൊട്ട് മുമ്പ് യാത്ര പറഞ്ഞിറങ്ങിയ പോലീസുകാരായിരുന്നു
എന്താ സാർ
രേവതി ജിജ്ഞാസയോടെ ചോദിച്ചു
അല്ല നിങ്ങൾക്ക് പോർച്ചിൽ കിടക്കുന്ന ഈ രണ്ട് കാറുകൾ മാത്രമേയുള്ളോ ?
അതേ സർ പിന്നെ മോൻ വരുമ്പോൾ ചിലപ്പോഴൊക്കെ അവൻ്റെ കൂട്ടുകാരുടെ കാറുകളുമായി ഇവിടെ വരാറുണ്ട് അത് അവൻ തിരിച്ച് പോകുമ്പോൾ അവർക്ക് കൊടുത്തിട്ടാണ് പോകാറ്
കാറുകളെന്ന് പറയുമ്പോൾ ഏത് തരം കാറാണ് അതായത് ഈ suv സെഗ്മൻ്റിലെ മഹീന്ദ്രയുടെ ഥാറും XUV യുമൊക്കെയാണോ
ങ്ഹാ സാർ അവന് ഓഫ് റോഡ് ഡ്രൈവിങ്ങ് ഭയങ്കര ഹരമാണ്
ഈ അടുത്ത ദിവസം അതായത് സീമന്തിനി മരിച്ച ദിവസം മകൻ ഥാറിലാണോ ഇവിടുന്ന് പോയത്
അയ്യോ അല്ല സർ അവൻ ബാംഗ്ളൂർക്ക് പോയിട്ട് രണ്ടാഴ്ചയോളമാകുന്നു എന്താ സാർ ?
രേവതി ഉത്ക്കണ്ഠയോടെ ചോദിച്ചു
ഹേയ് ഒന്നുമില്ല എങ്കിൽ ശരി പിന്നെ കാണാം
വീണ്ടും യാത്ര പറഞ്ഞ് വെങ്കട്ടറാമും ജോയും ഗേറ്റിനടുത്തേയ്ക്ക് നടന്നു പോകുന്ന വഴി വീണ്ടും അവർ നനഞ്ഞ മണ്ണിൽ പതിഞ്ഞ് കിടക്കുന്ന ഓഫ് റോഡ് വാഹനത്തിൻ്റെ ടയർ പാടുകളിലേക്ക് ഒരിക്കൽ കൂടി നോക്കി
ജോ അതിൻ്റെ ഫോട്ടോ ഒന്ന് എടുത്തോളു
ആ ടയർ പാടുകളിൽ ഒന്നിൽ കട്ട പതിയാത്ത ഒരു ടയറുണ്ടെന്നത് റാം പ്രത്യേകം ശ്രദ്ധിച്ചു
ഈ പാടുകൾ ഫോർവീൽ ഡ്രൈവ് ജീപ്പിൻ്റേതാവാനാണ് സാധ്യത അതിൻ്റെ ഇടത് വശത്ത് പുറകിലെ ഒരു ടയറിൽ കല്ലിലിടിച്ച് ഡാമേജായിട്ടുണ്ട് അത് കൊണ്ടാണ് ഒരു വീലിൻ്റെ കട്ട മാത്രം പൂർണ്ണമായി പതിയാതിരിക്കുന്നത്,
ഇവിടെയിപ്പോൾ മഴ പെയ്തിട്ട് എത്ര ദിവസമായി ജോ ?
അത് സാറേ, കഴിഞ്ഞ ശനിയാഴ്ച രാത്രി നല്ല മഴയുണ്ടായിരുന്നു അത് ഞാൻ പറയാൻ കാര്യം അതിൻ്റെ പിറ്റേന്ന് സിസ്റ്ററുടെ മകളുടെ വിവാഹമായിരുന്നു മഴ കാരണം വിവാഹം കുളമാകുമോന്ന് ഞങ്ങൾക്കൊക്കെ ആശങ്കയുണ്ടായിരുന്നു പക്ഷേ ഞായറാഴ്ച വെളുപ്പാൻ കാലമായപ്പോൾ മഴ നിന്നു
അതായത് മെയ് 24 ശനി അല്ലേ ? അതിൻ്റെ പിറ്റേന്ന് തന്നെയല്ലേ?അതായത് മെയ് 25 ഞായറാഴ്ച ഉച്ചയോട് കൂടിയാണ് സീമന്തിനി കൊല്ലപ്പെടുന്നത്
അതേ സർ
ശനിയാഴ്ചയ്ക്ക് ശേഷം മഴ പെയ്തിട്ടില്ലെന്ന് തനിക്കെങ്ങനെ ഉറപ്പ് പറയാൻ കഴിയും?
കഴിയും സർ ” കാരണം കല്യാണ വീഡിയോ എടുക്കാൻ വന്ന സ്റ്റുഡിയോക്കാര് എല്ലാ ദിവസവും വിളിച്ച് മഴയുണ്ടോ എന്ന് ചോദിക്കുമായിരുന്നു അവർക്ക് അടുത്ത ഷോട്ടുകളൊക്കെ മഴയത്ത് ചെയ്യേണ്ട വിഷ്വൽസായിരുന്നു
ഉം വെരിഗുഡ്. അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം സീമന്തിനിയുടെ മരണദിവസം ഇവിടെ ഒരു ജീപ്പ് പോലെയുള്ള വാഹനം വന്നിട്ടുണ്ട് പക്ഷേ അത് ശിവാനന്ദൻ്റെ മകനല്ലെന്നാണ് അവരുടെ മൊഴിയിൽ നിന്ന് മനസ്സിലാകുന്നത് ഈ ക്രൈമിൽ നമ്മുടെ സംശയ നിഴലിൽ വരാത്ത ഒരു അ. ജ്ഞാതനുണ്ട് അയാളെയാണ് നമ്മൾ കണ്ടെത്തേണ്ടത് താനൊരു കാര്യം ചെയ്യ് ശിവാനന്ദനെ വിളിച്ചിട്ട് മകൻ്റെ കോളേജിലെ നമ്പര് വാങ്ങിക്ക് എന്നിട്ട് ആ പയ്യൻ ഇൻസിഡൻ്റ് നടക്കുന്ന ദിവസം അവിടെ ഉണ്ടായിരുന്നോ എന്ന് ഉറപ്പാക്കണം അങ്ങനെയെങ്കിൽ വെറുതെ കൊച്ചൻ്റെ എക്സാം സ്പോയിൽ ചെയ്യേണ്ടല്ലോ
അത് ശരിയാണ് സാർ ഞാനും അത് പറയാനിരിക്കുകയായിരുന്നു
റാമിൻ്റെ തീരുമാനത്തെ ജോയും ശരിവച്ചു
പക്ഷേ സാറേ ആ മെസ്സേജ് ആ പയ്യൻ്റെ ഫോണിലേക്ക് അയച്ചത് ആരായിരിക്കും മരിക്കുന്നതിന് മുമ്പ് സീമന്തി അയച്ചതായിരിക്കുമോ ?
അതിനിയും ഉറപ്പിക്കാറായിട്ടില്ല കാരണം സീമന്തിനി മരിച്ച വിവരം വീട്ടുകാർ അറിയുന്നത് രണ്ട് മണിക്കാണ് മെസ്സേജ് പാസ്സ് ചെയ്തിരിക്കുന്നത് ഒരു മണിക്ക് ശേഷവും പക്ഷേ മരിച്ച സമയം കൃത്യമായി നമുക്കറിയില്ലല്ലോ അത് കൊണ്ട് ക്രൈം ചെയ്തയാളാണ് മെസ്സേജ് അയച്ചതെങ്കിൽ ചിലപ്പോഴത് ശിവാനന്ദൻ്റെ മകനെ കുരുക്കാനാവും
അതെ സർ അങ്ങനെയാവാനാണ് സാധ്യത ശിവാനന്ദനെയും ഭാര്യയെയും കണ്ടിട്ട് ക്രിമിനൽ മൈൻഡ് ഉള്ളവരാണെന്ന് തോന്നുന്നില്ല
ഉം താനേതായാലും വണ്ടിയെടുക്ക് നമുക്ക് ലഞ്ച് കഴിക്കാം നല്ല വിശപ്പുണ്ട് ഏതേലും പുവർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് വിട്ടോ
റാമിൻ്റെ നിർദ്ദേശപ്രകാരം ജോ, ജീപ്പ് ടൗണിലേക്ക് വിട്ടു
മലയോര ഹൈവേയോട് ചേർന്ന് കട്ടപ്പനയിലേക്ക് തിരിയുന്നിടത്ത് കണ്ട വെജിറ്റേറിയൻ ഹോട്ടലിന് മുന്നിൽ ജീപ്പ് നിർത്തി. പുറത്തേയ്ക്കിറങ്ങിയപ്പോഴാണ്
ജോ അത് ശ്രദ്ധിച്ചത്
വലിയ ടയറുകളുള്ള ഒരു ഓഫ് റോഡ് ജീപ്പ് തൊട്ടപ്പുറത്ത് പാർക്ക് ചെയ്തിരിക്കുന്നു. ജോ അതിൻ്റെയടുത്തേക്ക് ചെന്ന് ചുറ്റുപാടും നോക്കി
സാർ നമ്മൾ കണ്ടത് പോലെയുള്ള ഡിസൈനിലാണ് ഇതിൻ്റെ ടയറ് കട്ട ചെയ്തിരിക്കുന്നത് പക്ഷേ എവിടെയും കട്ട തേഞ്ഞതായി കാണുന്നില്ല
ജോ തൻ്റെ മൊബൈൽ ഫോണിലെടുത്ത ഫോട്ടോയിൽ നോക്കി പറഞ്ഞു
എടോ അത് അറിയണമെങ്കിൽ നമ്മൾ ഈ ജീപ്പ് ഒന്ന് ഉരുട്ടി നോക്കണം ചിലപ്പോൾ അടിവശത്തായിരിക്കാം നമുക്ക് അകത്ത് കയറി ഇതിൻ്റെ ഉടമയെ ആദ്യം കണ്ട് പിടിക്കാം
റാം ജോയെ കൂട്ടിക്കൊണ്ട് വേഗം അകത്തേയ്ക്ക് നടന്നു
അകത്തിരുന്ന പലരോടും തിരക്കിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല
പെട്ടെന്ന് ജീപ്പ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് പുറത്തേയ്ക്ക് വന്ന അവർ കണ്ടത് മുൻപേ കണ്ട അതേ വാഹനം പുറത്തേയ്ക്ക് പാഞ്ഞ് പോകുന്നതാണ്
******************
എടോ, താൻ നമ്പര് നോട്ട് ചെയ്താരുന്നോ?
ഇല്ല സാറേ,, അതിന് ആ വണ്ടിയുടെ ബാക്കിൽ നമ്പർ പ്ലേറ്റ് ഇളകിപ്പോയ പാട് മാത്രമേ ഉണ്ടായിരുന്നുള്ളു,
ഷിറ്റ് ,ഇനിയിപ്പോൾ അതിൻ്റെ പുറകെ പോയിട്ടും കാര്യമില്ല ,നമ്മുടെ ജീപ്പിൽ
പോയിട്ട് അവനെ ഒരിക്കലും ചെയ്സ് ചെയ്യാൻ കഴിയില്ല
റാം നിരാശയോടെ കൈ കുടഞ്ഞു.
അത് വിട്ടേക്ക് സാറേ,, നമ്മളന്വേഷിക്കുന്ന വണ്ടിയാണ് അതെന്ന് ഉറപ്പൊന്നുമില്ലല്ലോ? നമുക്ക് പോയി ഭക്ഷണം കഴിക്കാം. സാറ് വാ, .
ആവി പറക്കുന്ന മട്ട അരിയുടെ ചോറിലേക്ക് കൊഴുത്ത സാമ്പാറ് ഒഴിക്കുമ്പോൾ പാൻ്റ്സിൻ്റെ പോക്കറ്റിൽ കിടന്ന റാമിൻ്റെ മൊബൈൽ റിങ്ങ് ചെയ്തു
റിങ്ങ് ടോൺ കേട്ടപ്പോൾ ഫേവറിറ്റ് നമ്പർ ഏതോ ആണെന്ന് റാമിന് മനസ്സിലായി അമ്മയോ മൈഥിലിയോ ആവും, അയാൾ ഇടത് കൈ കൊണ്ട് പോക്കറ്റിൽ കിടന്ന മൊബൈലെടുത്ത് നോക്കി
മൈഥിലിയുടെ മുഖമായിരുന്നു ഡിസ്പ്ളേ യിൽ തെളിഞ്ഞത്
ആരാ സാർ ഭാര്യയാണോ ?
അതേടോ ഞാൻ വന്നിട്ട് രണ്ട് മൂന്ന് ദിവസമായില്ലേ? കുറെ നാളുകളായി
ഇങ്ങനെ മാറി നിന്നിട്ട്,
സാറെന്തായാലും ഫോൺ അറ്റൻ്റ് ചെയ്യ് എന്താ കാര്യമെന്ന് അറിയാമല്ലോ?
ഹലോ മാളൂ,,
സ്നേഹം കൂടുമ്പോൾ റാം തൻ്റെ ഭാര്യയെ വിളിക്കുന്നത് മാളുവെന്നാണ്
നല്ല ആളാണ് ,എത്ര ദിവസമായി ഇവിടുന്ന് പോയിട്ട് ?തിരിച്ച് വരണമെന്നൊന്നുമില്ലേ? അതോ , ഹൈറേഞ്ചിലെ യവനസുന്ദരികളെ കണ്ടപ്പോൾ അവിടെ തന്നെയങ്ങ് കൂടാൻ തീരുമാനിച്ചോ?
ഹ ഹ ഹ ,,,
ഭാര്യയുടെ പരിഭവം കേട്ട് റാം പൊട്ടിച്ചിരിച്ചു
ചിരിക്കണ്ട ചിരിക്കണ്ട എനിക്കറിയാം. ഇത് എന്തോ കള്ളത്തരം മറയ്ക്കാനുള്ള ചിരിയാണെന്ന്
അങ്ങേ തലയ്ക്കൽ തന്നോടുള്ള അരിശത്താൽ മൈഥിലിയുടെ മൂക്ക് കുങ്കുമ വർണ്ണമാകുന്നത് റാം മനസ്സിൽ കണ്ടു.
എടോ ഭാര്യേ എൻ്റെ തടിച്ചിയായ ദേവസുന്ദരിയുടെ അത്ര മൊഞ്ചൊന്നും ഇവിടെയുള്ള യവനസുന്ദരികൾക്കൊന്നുമില്ല. ഇനി അഥവാ ഉണ്ടെങ്കിലും എനിക്കീ ജന്മത്തിൽ എൻ്റെ മാളൂനെ തന്നെ മതീട്ടോ
സീരിയസ്മാനായ റാമിൻ്റെ വായിൽ നിന്ന് വീഴുന്ന പഞ്ചാര വാക്കുകൾ കേട്ട് അടുത്തിരുന്ന ജോ വായും പൊളിച്ച് ഇരുന്ന് പോയി.
ദേ വെങ്കീ,രഥോത്സവത്തിന് ഇനി മൂന്ന് നാൾ മാത്രമേയുള്ളു അതിന് മുമ്പെങ്കിലും നിങ്ങള് വരുമോ? മോള് ദിവസവും സ്കൂളിൽ നിന്ന് വരുമ്പോൾ ആദ്യം ചോദിക്കുന്നത് അപ്പാ വന്നോ എന്നാണ്
നീ കവലപ്പെടാതെ കണ്ണേ,,നാൻ ശീഘ്രമാ വന്തിടുവേൻ,,
ഉം ശരി നാളെ കൂടെ വന്നില്ലെങ്കിൽ പിന്നെ രഥോത്സവത്തിന് പോകാൻ എന്നെ പ്രതീക്ഷിക്കണ്ടാ ഞാൻ ഫോൺ വയ്ക്കുവാ
അയ്യോ വയ്ക്കല്ലേ,, സക്കര പുരട്ടിയ കൊഞ്ചം മുത്തം തന്നിട്ട് പോ കണ്ണേ
മ്ഹും
അനിഷ്ടത്തോടെ അപ്പുറത്ത് ഫോൺ കട്ടായപ്പോൾ വീണ്ടും പൊട്ടിച്ചിരിയോടെ റാം ഫോൺ പാൻ്റ്സിൻ്റെ പോക്കറ്റിലേക്ക് വച്ചു.
സാറ് ആള് കൊള്ളാമല്ലോ ഞാൻ കരുതി സാറൊരു മൂശേട്ടയാണെന്ന്
എടോ ജോക്കുട്ടാ എനിക്ക് പല മുഖങ്ങളുണ്ട് അതിലൊന്നാണ് താനിപ്പോൾ കണ്ടത് ഇനിയെത്ര മൂഞ്ചികൾ കാണാനിരിക്കുന്നു
ഊറിരിച്ചിരിച്ച് കൊണ്ട് റാം ഭക്ഷണം കഴിച്ച് തുടങ്ങി
*****************
താളമേങ്ങങ്ങളും വർണ്ണ ബലൂണുകളും ആടിത്തിമർക്കുന്ന ജനസാഗരത്തെ സാക്ഷിയാക്കി രഥങ്ങൾ ഉരുണ്ട് തുടങ്ങി
മീനൂട്ടിയുടെ കൈപിടിച്ച് റാമിൻ്റെയൊപ്പം മൈഥിലി ആശ്ചര്യത്തോടെ കാഴ്ചകൾ കണ്ട് മുന്നോട്ട് നടന്നു
കൈവിടമ്മാ, ഞാൻ തനിയെ നടന്നോളാം
കൈ വേദനിച്ച മീനൂട്ടി, മൈഥിലിയുടെ പിടുത്തം വിടുവിച്ച് അവരെ അനുഗമിച്ചു
ഇടയ്ക്കിടെ ആകാശത്തേയ്ക്ക് ഉയർന്ന് പൊങ്ങി വർണ്ണ ചിത്രങ്ങൾ വിരിയിക്കുന്ന വെടിക്കെട്ട് കണ്ട് അതിൽ മുഴുകി തനിയെ നടക്കുന്ന മൈഥിലിയെ കണ്ട് റാം അമ്പരന്നു
മാളൂ,, മീനൂട്ടി എവിടെ?
തിരിഞ്ഞ് നോക്കിയ മൈഥിലി നടുങ്ങിപ്പോയി
ഏട്ടാ ,,ഇത്രനേരം എൻ്റെ കൈയ്യിൽ തൂങ്ങി നടന്നതാണ് ഒരു നിമിഷം എൻ്റെ ശ്രദ്ധ മാറിപ്പോയി ൻ്റെ കൃഷ്ണാ എൻ്റെ മോളെവിടെ?
അവൾ അലമുറയിട്ടു
മണ്ണ് നുള്ളിയിട്ടാൽ നിലത്ത് വീഴാത്തത്ര ജനക്കൂട്ടത്തിനിടയിൽ നിന്നും എങ്ങനെ മോളെ കണ്ടെത്തുമെന്ന ആധിയോടെ റാം പകച്ച് നിന്നു
ഏട്ടാ വാ നമുക്ക് എങ്ങോട്ടെങ്കിലും പോയി നോക്കാം
ലക്ഷ്യമില്ലാതെ മൈഥിലി റാമിൻ്റെ കൈയ്യിൽ പിടിച്ച് വലിച്ചു
ഈ സമയം റാമിൻ്റെ മൊബൈൽ ഫോണിൽ അനോണിമസ് കോളിനായി സെറ്റ് ചെയ്ത റിങ്ടോൺ മുഴങ്ങി
വിറയ്ക്കുന്ന കൈകളോടെ അയാൾ ഫോൺ അറ്റൻ്റ് ചെയ്തു
മിസ്റ്റർ വെങ്കിട്ടരാമൻ താൻ വലിയ കുറ്റാന്വേഷണ വിദഗ്ധനല്ലേ?എന്നിട്ടാണോ മോളെ കാണാതായ ഒറ്റ നിമിഷം കൊണ്ട് താനില്ലാണ്ടായ് പോയത്
താനിപ്പോൾ കരുതുന്നുണ്ടാവും ഇതാരാണെന്ന് ,സംശയിക്കണ്ടാ താൻ തേടി നടക്കുന്ന ആ വാഹനത്തിൻ്റെ ഉടമ തന്നെയാണ് , ഞാൻ തൻ്റെ മോളെ ചെറുതായിട്ടൊന്ന് മറച്ച് പിടിച്ചത്തനിക്കൊരു വാണിങ്ങ് തരാൻ വേണ്ടി മാത്രമാണ് , പിന്നേ എൻ്റെ പുറകേയുള്ള തിരച്ചിൽ അവസാനിപ്പിച്ച് സീമന്തിനി കൊലക്കേസിൻ്റെ ഫയല് മടക്കി വയ്ക്കുന്നതാണ് തനിക്ക് നല്ലത്
ഇല്ലെങ്കിൽ എന്നെന്നേയ്ക്കുമായി തൻ്റെ പു. ന്നാരമോ. ളെ ഞാൻ യ. മലോകത്തേയ്ക്കയക്കും കേട്ടല്ലോ? എങ്കിൽ തത്ക്കാലം നീ ശ്വാസം വിട്ടിട്ട് അയ്യപ്പൻകോവിലിനടുത്തുള്ള കളത്തിട്ടിലിരിക്കുന്ന മോളെ വന്ന് കൂട്ടി കൊണ്ട് പൊയ്ക്കോ
അത്രയും പറഞ്ഞ് ഫോൺ കട്ടായപ്പോൾ റാം മൈഥിലിയുടെ കൈക്ക് പിടിച്ച് അയ്യപ്പൻ കോവിലിലേക്കോടി
കൈയ്യിൽ പലനിറത്തിലുള്ള നൈട്രജൻ ബലൂണുമായിരിക്കുന്ന മോളെ വാരിയെടുത്ത് ഉമ്മ വയ്ക്കുമ്പോൾ ഇനിയുള്ള തൻ്റെ കേസ്സന്വേഷണം കല്ലും മുള്ളും നിറഞ്ഞതായിരിക്കുമെന്ന് റാം മനസ്സിലുറപ്പിച്ചു
തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യുക അടുത്ത ഭാഗം

