പുനർവിവാഹം ~ ഭാഗം 44, എഴുത്ത്: ആതൂസ് മഹാദേവ്

ബാൽകണിയിലെ ബീൻ ബാഗിൽ ഇരുന്ന് കൈയിലെ ഫോണിൽ വെറുതെ സ്ക്രോൾ നോക്കുമ്പോൾ കണ്ണുകൾ ഉടക്കിയത് നേത്രയുടെ ഒരു ചിത്രത്തിൽ ആണ്..!! ബദ്രി ഒരു നിമിഷം അതിൽ തന്നെ നോക്കി ഇരുന്നു..!!

“ഏട്ടാ “

ഇഷാനിയുടെ ശബ്ദം ആണ് അവനെ അവളിലേയ്ക്ക് ഉള്ള ആ നോട്ടം തെറ്റിക്കാൻ പ്രേരിപ്പിച്ചത്..!! ഇഷാനി അവന്റെ മുന്നിൽ ആയുള്ള ബീൻ ബാഗിൽ ആയ് വന്ന് ഇരുന്ന് കൊണ്ട് ചോദിച്ചു..!!

” ഏട്ടൻ എന്താ എന്നോട് വരാൻ പറഞ്ഞത്..!! നാളെ പോകുന്ന ട്രിപ്പിനെ കുറിച്ച് എന്തെങ്കിലും പറയാൻ ആണൊ?? അതോ? “

അത്രയും പറഞ്ഞു നിർത്തി കൊണ്ട് ഇഷാനി അവനെ തന്നെ നോക്കി ഇരിക്കുമ്പോൾ ബദ്രി തന്റെ കൈയിൽ ഇരുന്ന ഫോൺ അവൾക്ക് നേരെ തിരിച്ചു കാട്ടി..!!

സ്‌ക്രീനിലെ നേത്രയുടെ pic കണ്ട് സംശയം ചുരുങ്ങുന്ന കണ്ണുകളോടെ അവൾ ചോദിച്ചു..!!

“നേത്രയ്ക്ക് എന്താ ഏട്ടാ “

” നിനക്ക് നേത്ര ആണൊ അതോ ഞാൻ ആണൊ important “

അവളുടെ ചോദ്യത്തിന് മറുപടി പറയാതെ മറു ചോദ്യം ചോദിക്കുമ്പോൾ ഇഷാനി ഒരു നിമിഷം ഉത്തരം ഇല്ലാതെ ഇരുന്ന് പോയി..!!

” എന്താ മറുപടി പറയാൻ നിനക്ക് ഒരു താമസം “

അവൾ മെല്ലെ ബീൻ ബാഗിൽ നിന്ന് എഴുന്നേറ്റ് രണ്ട് ചുവടുകൾ മുന്നോട്ട് വച്ച് പുറത്തെ ആ ഇരുട്ടിലേയ്ക്ക് മിഴികൾ പായിച്ചു നിന്നു..!!

” എനിക്ക് ഇനി ഈ റിലേഷൻ മുന്നോട്ട് കൊണ്ട് താല്പര്യം ഇല്ല..!! ബ്രേക്ക്‌ ചെയ്യുവാണ് ഞാൻ “

ഒരു ഇടുത്തീ പോലെയാണ് അവന്റെ ആ വാക്കുകൾ അവളുടെ കാതുകളിൽ വന്ന് പതിഞ്ഞത്..!! ഞെട്ടി പിടഞ്ഞത് പോലെ ഒറ്റ സെക്കന്റ്‌ കൊണ്ട് അവന് നേരെ തിരിയുമ്പോൾ ബദ്രി നിസാരമായ ഭാവത്തിൽ അവളെ തന്നെ നോക്കി നിന്നു..!!

” ഏട്ടൻ.. ഏട്ടൻ ഇപ്പൊ എന്താ പറഞ്ഞത് “

ഇടറി പോയി അവളുടെ വാക്കുകൾ..!! കണ്ണുകൾ ഉള്ളിലെ അഗ്നിയിൽ ചുവന്ന് വന്നു..!! ഒരു നിമിഷം ബദ്രി അത്ഭുതത്തോടെ അവളെ നോക്കി നിന്നു..!!

” നിന്റെ നേത്രയേ ബദ്രിക്ക് ഇനി വേണ്ടാന്ന് “

വീണ്ടും അതെ ഭാവത്തോടെ അവൻ അത് പറഞ്ഞവസാനിപ്പിക്കുമ്പോൾ അപ്പോഴും കേട്ടത് വിശ്വാസിക്കാൻ കഴിയാത്ത ഭാവത്തിൽ നിൽക്കുവാണ് അവൾ..!!

” ഇത്രയും നാൾ അവൾ എനിക്ക് ഒരു വാശി ആയിരുന്നു..!! അതിന് ഒരു കാരണം ആണ് ദക്ഷും..!! അവന് ആദ്യമായ് പ്രണയം തോന്നിയ നേത്ര കണ്ടപ്പോൾ അറിയാതെ ഒരു പ്രണയം എനിക്കും തോന്നി..!! പിന്നെ പിന്നെ വലിയ ഒരു വാശി തന്നെ ആയിരുന്നു അവളെ എനിക്ക് മാത്രം വേണമെന്ന്..!! നിന്റെ സഹായത്തോടെ എനിക്ക് അത് നേടി എടുക്കാൻ കഴിഞ്ഞു..!! പക്ഷെ “

അത്രയും പറഞ്ഞ് അവൻ ഒന്ന് നിർത്തി..!! ഇഷാനി അവനിൽ നിന്ന് കണ്ണുകൾ പിൻ വലിക്കാതെ അവനിൽ തന്നെ മിഴികൾ ഉറപ്പിച്ച് നിന്നു..!!

” എല്ലാം വളരെ ലേറ്റ് ആയ് മനസിലാക്കാൻ കഴിയുന്ന ഒരാൾ ആണ് ഞാൻ..!! എന്റെ വെറുമൊരു എടുത്ത് ചാട്ടം മാത്രമായിരുന്നു നേത്ര എന്ന് ഞാൻ ഇപ്പൊ മനസിലാക്കുന്നു..!! അത് മാത്രം അല്ല അച്ഛനും അമ്മയും സ്വപ്നയുമായുള്ള വിവാഹത്തിന് നിർബന്ധം കാണിക്കുന്നുമുണ്ട്..!! ഒരു കണക്കിന് നോക്കിയാൽ എനിക്ക് ചേരുന്നത് സ്വപ്നം തന്നെ ആണ്..!! അത് ഞാൻ മനസിലാക്കാൻ വൈകി..!! അല്ലെങ്കിലും നെത്രയോട് എനിക്ക് പ്രണയം ഒന്നും അല്ലാലോ..!! ആ സൗന്ദര്യത്തോട് തോന്നിയ ഒരു ഭ്രമം “

തീർത്തും പുച്ഛത്തോടെയും കൈയിൽ കിട്ടിയതിനെ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതിന്റെയും ആനന്ദവും ആയിരുന്നു ആ നേരം അവന്റെ മുഖത്ത്..!!

” ഏട്ടൻ ഈ കാണിക്കുന്നത് ഒക്കെ തെറ്റ് ആണ്..!! അവൾക്ക് ഏട്ടൻ എന്നാൽ ജീവൻ ആണ്..!! പ്ലീസ് ഏട്ടൻ……. “

അവളെ ബാക്കി പറയാൻ അനുവദിക്കാതെ കൈ ഉയർത്തി തടഞ്ഞു ബദ്രി..!! ഇഷാനി ഒന്നും പറയാൻ കഴിയാതെ നിന്ന് പോയി..!!

” ഞാൻ എന്റെ തീരുമാനം നിന്നെ അറിയിച്ചു കഴിഞ്ഞു..!! നാളത്തെ ട്രിപ്പ് കഴിഞ്ഞ് വരുമ്പോൾ നേത്ര എന്നാ ചാപ്റ്റർ ക്ലോസ്..!! എന്റെ കൂടെ നീയും ഉണ്ടാവും അതിന് “

അൽപ്പം ദേഷ്യം കലർത്തി ഉറപ്പോടെ അതും പറഞ്ഞു കൊണ്ട് ബദ്രി അകത്തേയ്ക്ക് കയറി പോകുമ്പോൾ ഇഷാനി അതെ നിൽപ്പ് തുടർന്നു..!! മണിക്കൂറുകളോളം..!!

******************

നിറഞ്ഞു നിൽക്കുന്ന നിശബ്ദതയ്ക്ക് മേൽ ഇഷാനിയുടെ ശബ്ദം മാത്രം ആ ഹാളിൽ മുഴങ്ങി കൊണ്ടിരുന്നു..!! കഴിഞ്ഞ കാലങ്ങളുടെ കെട്ടഴിക്കുമ്പോൾ തകർന്നടിഞ്ഞത് നേത്ര എന്നാ പെണ്ണിന്റെ ജീവിതം ആയിരുന്നു..!! അവളുടെ സ്വപ്നങ്ങളും വിശ്വാസങ്ങളും ആയിരുന്നു..!!

ഒരു തുള്ളി കണ്ണുനീർ പോലും ഒഴുക്കാതെ അവൾ അതെ നിൽപ്പ് തുടരുമ്പോൾ ദക്ഷിന്റെ ഹൃദയം നോവുന്നുണ്ടായിരുന്നു..!! തന്റെ ഒരു നിമിഷത്തേ ബാലിശമായ ചിന്ത കൊണ്ട് തകർന്ന് വീണ ഒരു ജീവിതം..!! അതും തന്റെ പ്രാണന്റെ..!! സഹിക്കാൻ കഴിഞ്ഞില്ല അവന് അത്..!!

” പിറ്റേന്ന് ഏട്ടൻ തിരികെ വന്നത് നേത്രയേ തന്റെ ജീവിതത്തിൽ നിന്ന് പടി ഇറക്കണം എന്ന് കരുതി തന്നെ ആണ്..!! ഒടുവിൽ അത് തന്നെ സംഭവിച്ചു “

വീണ്ടും ഇഷാനിയുടെ ശബ്ദം അവിടെ ഉയരുമ്പോൾ നേത്രയുടെ ചിന്തകൾ ആ ദിവസത്തിലേയ്ക്ക് കുതിച്ചു..!!

“പ്രണയമോ അതും നിന്നോട് ഹ്മ്മ് 😏😏..!! എന്ത് യോഗ്യത ഉണ്ട് നിനക്ക് എന്നെ പ്രണയിക്കാൻ..!! എന്റെ തറവാട്ടിലെ വെറുമൊരു വാല്യക്കാരി ആയിരുന്നു നീ..!! നില മറന്ന് പെരുമാറാൻ നിനക്ക് ഒക്കെ എങ്ങനെ കഴിയുന്നു..!! ദേ നേത്ര ഞാൻ ഇനി പറയുന്നത് നീ നല്ല വ്യക്തമായ് കേട്ടോ..!! എനിക്ക് നിന്നോട് ഒരു പ്രണയവും ഇല്ല..!! Just ഒരു അട്രാക്ഷൻ മാത്രം ആയിരുന്നു..!! എന്റെ ആവശ്യം കഴിഞ്ഞപ്പോൾ അതും കെട്ടടങ്ങി..!! സൊ ഇനി പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് എന്റെ പുറകെ വരരുത് നീ മനസിലായല്ലോ “

അവന്റെ ആ വാക്കുകൾ വീണ്ടും നെഞ്ചിലേയ്ക്ക് തുളഞ്ഞു കയറുമ്പോൾ കൂരമ്പ് കണക്കെ തുളഞ്ഞു കയറുമ്പോൾ ഒരു തുള്ളി കണ്ണുനീർ ഒഴുകി ഇറങ്ങി അവളുടെ കവിളിലൂടെ..!!

“” തോറ്റു പോയി..!! നേത്ര എല്ലാം കൊണ്ടും തോറ്റു പോയി..!! പ്രാണൻ കൊടുത്ത് സ്നേഹിച്ചവർ തന്നെ നേത്രയേ തോൽപ്പിച്ചു കളഞ്ഞു..!! ഉള്ളിന്റെ ഉള്ളിൽ ഈ നിമിഷം വരെ പ്രതീക്ഷയുടെ ഒരു തിരി നാളം അണയാതെ തെളിയുന്നുണ്ടായിരുന്നു..!! അതാണ് ഇന്ന് തനിക്ക് മുന്നിൽ കെട്ട് പോയത്..!! അതെ നേത്രയുടെ മരണം സംഭവിച്ചിരിക്കുന്നു “”

ഉള്ളാൽ അലമുറ ഇടുന്നതിന്റെ ഒപ്പം കണ്ണുകൾ അടഞ്ഞു പോകുമ്പോൾ ഒരു തൂവൽ കണക്കെ അവൾ നിലം പതിഞ്ഞു..!!

തുടരും…