നിനക്കായ് – ഭാഗം 34, എഴുത്ത്: ലക്ഷ്മി ശ്രീനു

അവൻ വീട്ടിൽ എത്തുമ്പോൾ എല്ലാവരും പോകാൻ റെഡി ആകുന്നുണ്ട്. പല്ലവി അവൻ വന്നത് അറിഞ്ഞിട്ടും മൈൻഡ് ചെയ്യാൻ പോയില്ല എല്ലാവരും ഇറങ്ങാൻ ടൈം ആയപ്പോൾ തന്നെ വിഷ്ണു തിരിച്ചു എത്തി. പവിത്ര പോകുന്നില്ല എന്ന് പറഞ്ഞു. അവൾക്ക് കൂട്ടായ് മീനാക്ഷി നിന്നു..

എല്ലാവരും പോയി കഴിഞ്ഞു പവിത്ര പുറത്തേക്ക് പോയി മീനാക്ഷിയോട് ഒന്നും പറയാതെ പെട്ടന്ന് ഒരു ഇറങ്ങി പോക്ക് ആയിരുന്നു. പിന്നെ അവരൊക്കെ തിരിച്ചു വരും മുന്നേ തന്നെ വന്നു. മുറിയിൽ കയറി പിന്നെ ഉച്ചക്ക് കഴിക്കാനും താഴെ വന്നില്ല.

**************

ഡ്രസ്സ്‌ എടുത്തു കഴിഞ്ഞു എല്ലാവരും ഫുഡ്‌ കഴിക്കാൻ കയറി. രാഹുൽ പലപ്രാവിശ്യം പല്ലവിയേ വിളിച്ചു മെസ്സേജ് അയച്ചു പക്ഷെ ഒരിക്കൽ പോലും അവൾ അത് മൈൻഡ് ചെയ്തില്ല അവനെ ഒരു നോക്ക് മുഖം ഉയർത്തി നോക്കാൻ പോലും അവൾ തയ്യാറയില്ല അത് അവന് ചെറിയ ഒരു അസ്വസ്ത്ഥത ഉണ്ടാക്കി എങ്കിലും കാര്യം ആക്കിയില്ല. എല്ലാവരും ചേർന്നു ഫുഡ്‌ ഒക്കെ കഴിച്ചു വീട്ടിൽ എത്തുമ്പോൾ ഒരുനേരം ആയിരുന്നു. ഗായത്രി ഇന്ന് ബസിൽ ആണ് തിരിച്ചു വന്നത്.രാഹുലും അച്ഛനും കുറച്ചു സമയം  സംസാരിച്ചു ഇറങ്ങി.. അവർ പോയി കഴിഞ്ഞു പിന്നെ എല്ലാവരും ചേർന്നു ഡ്രസ്സ്‌ ഒക്കെ നോക്കലും ഓരോരുത്തർക്കുള്ളത് എടുക്കൽ ഒക്കെ കഴിഞ്ഞു എല്ലാവരും അവരുടെ മുറികളിലേക്ക് പോയി……… പല്ലവിക്ക് വല്ലാത്ത സന്തോഷം തോന്നി അവൾ കണ്ടു അവളെ ഇടക്ക് ഇടക്ക് നോക്കി നിൽക്കുന്ന രാഹുലിനെ. അതൊക്കെ അവൾ മീനാക്ഷിയോട് പറഞ്ഞു….എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്ന സമയം പവിത്രയുടെ ഉള്ള് മാത്രം പിടഞ്ഞു അവൾക്ക് ആരോടും പറയാനും അതികം മറയ്ക്കാനും കഴിയാത്ത ഒരു തെറ്റ്‌ സംഭവിച്ചിരുന്നു.

**************

രാത്രി അലക്സ് അവന്റെ മുറിയിൽ കിടക്കുവാണ് അവന് കിടന്നിട്ട് ഉറക്കം വരുന്നില്ല പവിത്ര  പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി കേട്ടു.

അലക്സ് നീയും ഞാനും ഒരിക്കലും ആഗ്രഹിക്കാത്ത ഒന്ന് നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നു. എന്റെ വയറ്റിൽ ഒരു കുഞ്ഞ് ജീവൻ വളരുന്നുണ്ട് അലക്സ് അത് ആരുടെ ആണെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം… നിനക്ക് ഈ കുഞ്ഞിനെ വേണം എങ്കിൽ നമ്മുടെ കല്യാണം നടക്കണം ഇല്ലെങ്കിൽ പിന്നെ ഇതിനെ ഞാൻ കൊല്ലും എനിക്ക് ഇനിയും ജീവിതം ഉണ്ട് അത് ഒരിക്കലും ഈ കുഞ്ഞിന്റെ പേര് പറഞ്ഞു ഞാൻ നശിപ്പിക്കില്ല.

ഒരിക്കലും അവളെ ഒരു ഭാര്യയായ് കാണാൻ തനിക്ക് കഴിയില്ല പക്ഷെ ആ കുഞ്ഞ് അതിനെ വേണം എന്ന് മനസ്സ് പറയുന്നു. ആ കുഞ്ഞ് തന്റെ ആണെന്ന് പൂർണബോധം ഉണ്ട്.എന്ത് ചെയ്യണം എന്ന് അറിയില്ല ഭാര്യയായ് സ്വീകരിക്കാൻ തോന്നിയ ഒരേ ഒരാൾ ഗായത്രി ആയിരുന്നു പക്ഷെ അവൾ വിഷ്ണുന് സ്വന്തം ആണ്.

താൻ എന്തിനാണ് ഇങ്ങനെ അവനോട് വാശി കൊണ്ട് നടക്കുന്നത് അവൻ ഇവിടെ വന്നു എന്നേ വിവാഹത്തിന് ക്ഷണിച്ചപ്പോൾ തന്നെ ഞാൻ തോറ്റത് അല്ലെ. താൻ എന്തിനാ ഇനിയും ഇങ്ങനെ ഒരു വില്ലൻ വേഷം…….. തനിക്ക് പവിത്രയേ……

വേണ്ട വെറുതെ വേണ്ടാത്ത മോഹങ്ങൾ ഒന്നും ഉള്ളിൽ വേണ്ട ഇതുവരെ എങ്ങനെ ആയിരുന്നോ അങ്ങനെ മതി…

സ്വയം അവൻ ഓരോന്ന് ആലോചിച്ചു തീരുമാനിച്ചു കിടന്നു എപ്പോഴോ ഉറങ്ങിപോയി……

******************

പിറ്റേന്ന് ശനിയാഴ്ച ആയത് കൊണ്ട് തന്നെ ആർക്കും പ്രതേകിച്ചു പരിപാടി ഒന്നും ഇല്ല എല്ലാവരും വീട്ടിൽ തന്നെ ഉണ്ട് മറ്റന്നാൾ എൻഗേജ്മെന്റ് ആണ് അതിന്റെ ചെറിയ ഒരുക്കങ്ങൾ മാത്രം വേറെ വല്യ പ്രോഗ്രാം ഒന്നും അല്ലാത്തത് കൊണ്ട് തന്നെ അതികം തിരക്കോ ടെൻഷനോ ആർക്കും ഇല്ല…..

എല്ലാവരും ഹാളിൽ ഇരിക്കുമ്പോൾ ആണ് ഗിരിയും സ്നേഹയും അങ്ങോട്ട്‌ വന്നത്.

എല്ലാവരും സന്തോഷത്തോടെ അവരെ സ്വീകരിച്ചു.അവളുടെ വീർത്ത വയറ്റിലേക്ക് കൗതുകത്തോടെ നോക്കുന്ന ഗായത്രിയേ കണ്ടു വിഷ്ണുന് ചിരി വന്നു…. താഴെ എല്ലാവരും സംസാരിച്ചു ഇരിക്കുമ്പോൾ വിഷ്ണു മുകളിലേക്ക് കയറി പോയി അവൻ പോകുന്നത് കണ്ടു എല്ലാവരുടെയും ശ്രദ്ധമാറിയപ്പോൾ ഗായത്രിയും അവന്റെ പുറകെ മുകളിലേക്ക് പോയി.

അവരുടെ പോക്ക് ഗിരി കണ്ടു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

അവൻ ഫോണിൽ നോക്കി ബെഡിൽ ഇരിക്കുവായിരുന്നു.

ഫോൺ നോക്കാൻ ആണോ ഇത്ര പെട്ടന്ന് ഇങ്ങ് കയറി വന്നത്. അവൾ അവനെ നോക്കി ചോദിച്ചു.

അല്ല എനിക്ക് എന്റെ ഭാര്യയേ ഒന്ന് പ്രണയിക്കാൻ തോന്നി അതിനാ ഇങ്ങോട്ട് വന്നത്.

അയ്യടാ അവരൊക്കെ മുറ്റത്തു പന്തൽ ഇടുന്ന കാര്യം പറയുമ്പോഴാ ഒരാൾ മിണ്ടാതെ ഇങ്ങ് കയറി വന്നത്…

അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്ത് പോകാൻ എണീറ്റു. അവന്റെ കൂടെ അവളും എണീറ്റു. പെട്ടന്ന് അവൾക്ക് തലചുറ്റും പോലെ തോന്നി അവന്റെ കൈയിൽ മുറുകെ പിടിച്ചു..

എന്താ ഡോ.. അവളുടെ മുഖംവല്ലാതെ ഇരിക്കുന്നത് കണ്ടു അവൻ ചോദിച്ചു.

തലച്ചുറ്റും പോലെ തോന്നുവാ…തലയിൽ കൈ താങ്ങി കൊണ്ട് പറഞ്ഞു. അവൻ വേഗം അവളെ പിടിച്ചു ബെഡിലേക്ക് കിടത്തി.
അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി തലയിൽ ഒന്ന് തലോടി.

ഹോസ്പിറ്റലിൽ പോണോ ഡാ.

വേണ്ട വിച്ചേട്ടാ… ഇതു ഉറക്കം ശരിയാകാത്തതിന്റെ ആണ്. അവൾ അത് പറഞ്ഞു അവനെ സൂക്ഷിച്ചു ഒന്ന് നോക്കി.

നീ എന്നെ നോക്കണ്ട നീ അടുത്ത് വന്നാൽ എന്റെ കണ്ട്രോൾ പോകും അതിന് ഞാൻ എന്ത് ചെയ്യാൻ. അവൻ പറയുന്നത് കേട്ട് അവൾക്ക് ചിരി വന്നു. കുറച്ചു സമയം അവളുടെ അടുത്ത് ഇരുന്നു തലയിൽ തലോടിയപ്പോഴേക്കും അവൾ ഉറക്കം പിടിച്ചിരുന്നു. അവൻ പുറത്തോട്ട് ഇറങ്ങാൻ തുടങ്ങിയതും ഗിരി അകത്തേക്ക് വന്നു…

അഹ് അളിയനോ…

അഹ് രണ്ടുപേരും കൂടെ ഇങ്ങോട്ട് കയറി വരുന്നത് കണ്ടു തിരിച്ചു താഴെക്ക് കണ്ടില്ല അതാ പിന്നെ ഞാൻ ഇങ്ങോട്ട് വന്നത്..അല്ല ഇവൾ എന്താ കിടക്കുന്നെ. ഗായത്രിയേ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു.

അവൾക്ക് ചെറിയ തലവേദന…..

മ്മ് പിന്നെ അവൾ കിടക്കട്ടെ നമുക്ക് താഴെക്ക് പോകാം..

രണ്ടുപേരും താഴേക്ക് പോകുമ്പോൾ തന്നെ അവിടെ നാളെ കുറിച്ച് ഉള്ള ചർച്ചകൾ തന്നെ ആണ് പിന്നെ ഗിരിയും സ്നേഹയും അവിടെ തന്നെ നില്കാൻ എല്ലാവരും പറഞ്ഞു അവരും അത് സമ്മതിച്ചു.

എല്ലാവരും അങ്ങനെ ഓരോന്ന് സംസാരിക്കുമ്പോൾ ആണ് മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നത്..

കാറിൽ നിന്ന് ഇറങ്ങി വരുന്ന ആളിനെ കണ്ടു വിഷ്ണുവും ഗിരിയും പരസ്പരം മുഖത്തോട് മുഖം നോക്കി.

തുടരും…..