രാത്രി വിഷ്ണുന്റെ നെഞ്ചിൽ ചാരി ഇരിക്കുവാണ് ഗായത്രി അവന്റെ കൈകൾ അവളെയും കുഞ്ഞിനേയും പൊതിഞ്ഞു പിടിച്ചിട്ടുണ്ട്…..
വിച്ചേട്ടാ….
എന്താ ഡോ…
ഞാൻ ഇന്ന് പല്ലവിടെ അടുത്ത് പോയി കിടന്നോട്ടെ. അവൻ അവളെ നോക്കി അവൾ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി അപ്പോഴേക്കും ഡോറിൽ മുട്ട് കേട്ട് അവൻ പോയി വാതിൽ തുറന്നു. മീനാക്ഷി സ്നേഹ പല്ലവി പാറു…. അവൻ എല്ലാത്തിനെയും കൂർപ്പിച്ചു നോക്കി.
ഞാൻ ഇന്ന് കൂടെ അല്ലെ ഇവിടെ ഉള്ളു പ്ലീസ്………… പല്ലവി കൊച്ച് പിള്ളേരെ പോലെ കെഞ്ചി. അവൻ അവളുടെ തലയിൽ ഒന്ന് കൊട്ടി ഗായത്രിയേ നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.
അവൻ താഴെ ഇറങ്ങുമ്പോൾ ഗിരി ഒരു ചിരിയോടെ ഇരിക്കുന്നു.
വാ അളിയാ വാ നമുക്ക് ഇന്ന് ഒരുമിച്ച് കിടക്കാം..അവൻ ഗിരിയെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അവന്റെ മുറിയിലേക്ക് പോയി കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അവർ രണ്ടുപേരും കിടന്നു…. ഗായത്രിനടുക്കും അവളെ പൊതിഞ്ഞു പിടിച്ചു പല്ലവിയും പാറും അവരെ ചുറ്റിപിടിച്ചു മീനാക്ഷിയും സ്നേഹയും കിടന്നു….. എന്തൊക്കെയൊ സംസാരിച്ചു അവസാനം പല്ലവി കരയാറായപ്പോൾ ഗായത്രി ഉറക്കം വരുന്നു എന്ന് പറഞ്ഞു കണ്ണടച്ചു…..
*****************
രാവിലെ തന്നെ തറവാട്ടിൽ ആളും ബഹളവും ആയി ഉണർന്നു മംഗളകർമ്മം നടക്കാൻ പോകുന്ന വീടിന്റെ എല്ലാ മോഡിയും തറവാടിന്റെ മുറ്റത്തുണ്ടായിരുന്നു.രാവിലെ തന്നെ പിള്ളേരെ എല്ലാം അമ്മമാർ വിളിച്ചു ഉണർത്തി എല്ലാവരും ഒരുങ്ങാൻ തുടങ്ങി പല്ലവിയെ ഒരുക്കാൻ ബ്യൂട്ടിഷൻ വന്നു ആ തക്കത്തിൽ പാറുവും കുറച്ചു പുട്ടിയിടാൻ തീരുമാനം ആയി… മൂന്ന്സാരി മാറേണ്ടത് ഉള്ളത് കൊണ്ട് മേക്കപ്പ് കുറച്ചു മതി എന്ന് പല്ലവി നേരത്തെ തന്നെ പറഞ്ഞു…. താഴെ ആളുകൾ വന്നു കൂടിയപ്പോൾ വിഷ്ണു പിന്നെ റെഡി ആകാൻ കയറി. ഗായത്രി കുറച്ചു ഉന്തിയ വയറും താങ്ങി സാരിഉടുക്കാൻ ഉള്ള പുറപ്പാട് ആണ്.പിന്നെ അവനും കൂടെ സഹായിച്ചു അവൾ ഒരുങ്ങി താഴെക്ക് പോയപ്പോൾ അവൻ പോയി കുളിച്ചു ഫ്രഷ് ആയി അവനും റെഡി ആയി ഇറങ്ങി…….. മുറ്റത്തു ഉയർന്ന പന്തലിൽ ആളും ആരവങ്ങളും നിറഞ്ഞു….
രാഹുലിനെ മാലയിട്ട് എതിരെറ്റത് വിഷ്ണു ആയിരുന്നു. അവൻ എല്ലാവരെയും നോക്കി ഒരു പുഞ്ചിരിയോടെ കതിർമണ്ഡപത്തിലേക്ക് ഇരുന്നു.മുഹുർത്തസമയം ആയപ്പോൾ കണ്ടു തന്റെ പെണ്ണിനെ താലം പിടിച്ചു വരുന്നവർക്ക് ഇടയിൽ അച്ഛന്റെ കൈപിടിച്ചു വരുന്ന പല്ലവിയെ അവൻ അവളെ കണ്ണെടുക്കാതെ നോക്കി ഇരുന്നു ആ ചുവന്നപട്ടുസാരിയിൽ ആഭരങ്ങൾ ഒക്കെ അണിഞ്ഞു അവളെ കാണാൻ ദേവതയേ പോലുണ്ടായിരുന്നു… അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവളും അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മണ്ഡപത്തിലേക്ക് കയറി സദസിനെ വണങ്ങിക്കൊണ്ട് അവന്റെ ഇടതു വശത്ത് ആയി ഇരുന്നു. അവൻ അവളെ നോക്കി അവളും അവനെ നോക്കി…..
തിരുമേനി പറഞ്ഞത് അനുസരിച്ചു അച്ഛൻ നൽകിയ താലി വാങ്ങി പല്ലവിയുടെ കഴുത്തിൽ ചാർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു അത് സന്തോഷത്തിന്റെ ആയിരുന്നു. അവന്റെ വിരലിനാൽ സീമന്തരേഖ ചുവക്കുമ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു കരച്ചിലിനിടയിലും ചിരിക്കുന്ന പല്ലവിയുടെ ചിത്രം ക്യാമറ കണ്ണുകൾ പകർത്തിയിരുന്നു… പിന്നെ പല്ലവിയുടെ അച്ഛൻ അവളുടെ കൈകൾ അവന്റെ കൈയിൽ ചേർക്കുമ്പോൾ അവൻ അത് മുറുകെ പിടിച്ചു. പിന്നെ അങ്ങോട്ട് നാട്ടുകാരും ബന്ധുക്കളും എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കൽ മഹാമഹം ആയിരുന്നു. ഒടുവിൽ പിള്ളേർ ചിരിച്ചു ചിരിച്ചു ക്ഷീണിച്ചപ്പോൾ പല്ലവിയുടെ അച്ഛൻ അവരെ കഴിക്കാൻ വിളിച്ചു കൊണ്ട് പോയി. നാലുകൂട്ട് പായസം അടങ്ങുന്ന സദ്യ നല്ലത് പോലെ പല്ലവി കഴിച്ചു സ്വന്തം കല്യാണസദ്യ ഇനി കിട്ടില്ലല്ലോ.. സദ്യ ഒക്കെ കഴിഞ്ഞു യാത്രപറഞ്ഞു ഇറങ്ങാൻ സമയം ആയപ്പോൾ എല്ലാപെൺകുട്ടികളെയും പോലെ പല്ലവി കരച്ചിലും വിളിയും തുടങ്ങി.
ഗായത്രിപാറു സ്നേഹ മീനാക്ഷി അവരെ കെട്ടിപിടിച്ചു കരയുന്ന പല്ലവിയെ കണ്ടു എല്ലാവർക്കും വല്ലാത്ത സങ്കടം തോന്നി കുറച്ചു മാസം കൊണ്ട് തന്നെ അവരോട് ഒക്കെ വല്ലാത്ത അടുപ്പം അവൾക്ക് തോന്നിയിരുന്നു.ഒടുവിൽ വിഷ്ണു ആണ് അവളെ രാഹുലിന്റെ കൈയിൽ ഏൽപ്പിച്ചത് അവളുടെ കാർ യാത്ര പറഞ്ഞു പോയതും ഗായത്രി കുഴഞ്ഞു വീണു…..
ബോധം വന്നപ്പോൾ ആരോ തലയിൽ തലോടുന്നുണ്ട് കണ്ണ് തുറന്നു ചുറ്റും നോക്കി ഹോസ്പിറ്റലിൽ ആണ് അടുത്ത് വിഷ്ണു ഉണ്ട്. അവൾ അവനെ നോക്കി ചിരിച്ചു.
നിന്നോട് പറഞ്ഞകേൾക്കില്ല ഓടി നടക്കരുത് ശ്രദ്ധിക്കണം എന്നൊക്കെ ഇപ്പൊ എന്തായി.. അവൻ ഗൗരവത്തിൽ ചോദിച്ചു. അപ്പോഴേക്കും ഡോക്ടർ വന്നു.
അഹ് ആള് ഉണർന്നോ. അവൾ ഒന്ന് ചിരിച്ചു.
ഇപ്പൊ എങ്ങനെ ഉണ്ട് ക്ഷീണം തോന്നുന്നുണ്ടോ.
ഇല്ല ഡോക്ടർ ഞാൻ ok ആണ്.
പക്ഷേ ഹെൽത്ത് ഒട്ടും ok അല്ലല്ലോ… ആഹാരം ഒക്കെ സമയത്തിന് കഴിക്കാൻ പറഞ്ഞത് അല്ലെ. വെയിറ്റ് ഒക്കെ കുറഞ്ഞു ഉള്ളിലെ ആളും ക്ഷീണിക്കും…..
അവൾ വിഷ്ണുനെ നോക്കി അവൻ അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി.
ശരീരം അതികം ഇളക്കരുത് ഇനി. പിന്നെ സ്റ്റെപ് ഒന്നും കയറണ്ട തത്കാലം. ഫുഡ് മെഡിസിൻ ഒക്കെ കറക്റ്റ് ആയി നോക്കണം.ഡ്രിപ്പ് കഴിയുമ്പോൾ പോകാം.. ഡോക്ടർ പുറത്തേക്ക് പോയി തൊട്ട് പുറകെ അവനും പോയി..
വിഷ്ണു…. ഗായത്രിയുടെ ഹെൽത്ത് ഒട്ടും ok അല്ല ഒരു അബോർഷൻ ഇനി സാധ്യമല്ല അതുകൊണ്ട് നല്ലത് പോലെ ശ്രദ്ധിക്കണം. ഞാൻ അവിടെ വച്ച് പറഞ്ഞു അയാളെ കൂടെ ടെൻഷൻ ആക്കണ്ട എന്ന് കരുതി…… അത്രയും പറഞ്ഞു ഡോക്ടർ പോയി അവൻ അവിടെ കണ്ട ചെയറിൽ ഇരുന്നു. അവന്റെ ഉള്ളിൽ വല്ലാത്ത ഒരു പേടി കടന്നു കൂടി. അവൻ പിന്നെ അവളെയും കൂട്ടി വീട്ടിലേക്ക് പോയി.
എല്ലാവരും റിസപ്ഷൻ പോകാൻ റെഡി ആയി നിൽക്കുവായിരുന്നു.
മോനെ മോൾക്ക് എങ്ങനെ ഉണ്ട്.
കുഴപ്പം ഒന്നുല്ല മുത്തശ്ശി അവൾക്ക് നല്ല റസ്റ്റ് വേണം എന്ന് പറഞ്ഞു ഡോക്ടർ.
മ്മ്… നിങ്ങൾ പോയി റെഡി ആയി വാ…
വേണ്ട മുത്തശ്ശിഇയാൾക്ക് അത്ര ദൂരം യാത്ര റിസ്ക്ക് ആണ്. നിങ്ങൾ പോയിട്ട് വാ ഞാൻ അവരെ വിളിച്ചോളാം….
ഞാനും കൂടെ നിൽക്കാം..മീനാക്ഷി പറഞ്ഞു.
വേണ്ട താൻ പോയിട്ട് വാ ഞാൻ ഇവിടെ ഉണ്ടല്ലോ..
എല്ലാവരും പോയി കഴിഞ്ഞു വിഷ്ണുവും ഗായത്രിയും മാത്രം ആയി.വിഷ്ണു ഗായത്രിയേ താഴെ ഇരുത്തി മുറിയിലേക്ക് പോയി കുറച്ചു കഴിഞ്ഞു അവൾക്ക് മാറാൻ ഉള്ള ഡ്രെസ്സും ആയി വന്നു..
ഇതു എന്താ ഞാൻ അങ്ങോട്ട്…..
ഇന്ന് മുതൽ ഡെലിവറി കഴിയും വരെ പാറുന്റെ കൂടെ കിടന്ന മതി.. അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അത്രയും പറഞ്ഞു അവൻ പുറത്തേക്ക് പോയി. പെട്ടന്ന് വിഷ്ണു അങ്ങനെ പറഞ്ഞു പോയപ്പോൾ അവൾക്ക് വിഷമം തോന്നി എങ്കിലും പിന്നെ കുഞ്ഞിന്റെ കാര്യം ആയത് കൊണ്ട് അവൾ ഒന്നും മിണ്ടാൻ പോയില്ല പോയി. അവൾ ഒന്ന് ഫ്രഷ് ആയി വന്നു ബെഡിൽ ഇരുന്നപ്പോൾ തന്നെ അവൾക്ക് ഉറക്കം വന്നു തുടങ്ങി ക്ഷീണം കാരണം പിന്നെ അവൾ കിടന്നപാടെ തന്നെ ഉറങ്ങി….. വിഷ്ണു പുറത്ത് ആകുലതകളോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു. തന്റെ താല്പര്യത്തിനു അവളുടെ ജീവൻ ആപത്തു വരുമോ എന്നത് ആയിരുന്നു ഭയം. അവൻ അങ്ങനെ നിൽക്കുമ്പോൾ ആണ് രാഹുൽ വിളിക്കുന്നത് വീഡിയോ കാൾ ആണ് അവൻ മുഖം ഒന്ന് അമർത്തി തുടച്ചു കൊണ്ട് കാൾ എടുത്തു.
ഡാ ഗായത്രി എവിടെ….ഫോൺ എടുത്ത പാടെ ഒരു ഹലോ പോലും പറയാതെ ആദ്യം തിരക്കിയത് അവളെ ആയിരുന്നു..
അവൾ കിടക്കുവാ ഡാ… എല്ലാവരും ഇറങ്ങിയൊ….
മ്മ് അവരൊക്കെ ഇപ്പൊ അവിടെ എത്താറായി കാണും…. നീ ഗായത്രിയേ ഒന്ന് കാണിക്കോ ഒരുത്തി ഇവിടെ മുഖം വീർപ്പിച്ചു ഇരിപ്പ് ആണ്….
വിഷ്ണു ശബ്ദം ഉണ്ടാക്കാതെ ഗായത്രി കിടക്കുന്ന മുറിയിലേക്ക് പോയി അവളെ കാണിച്ചു കൊടുത്തു…..അവളുടെ മുഖത്ത് എടുത്തറിയാം ക്ഷീണം……പല്ലവിയും അവളെ കണ്ടു പിന്നെ ഒരു ചിരിയോടെ ഫോൺ വച്ചു……..
വിഷ്ണു അവളുടെ അടുത്ത് പോയി അവളുടെ തലയിൽ ഒന്ന് തലോടി അവന്റെ തലോടൽ അറിഞ്ഞത് കൊണ്ട് ആകും അവൾ ചെറുത് ആയി ഒന്ന് കുറുകി കൊണ്ട് അവന്റെ കൈയിൽ മുറുകെ പിടിച്ചു………
അവൻ ഒരു ചിരിയോടെ അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്ത് റൂം ചാരി പുറത്തേക്ക് ഇറങ്ങി….
******************
റിസപ്ഷൻ ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഒരുനേരം ആയി അപ്പോഴേക്കും അവൾ ക്ഷീണിച്ചു പോയി. പിന്നെ വീട്ടിൽ ഇരുന്ന കുറച്ചു ബന്ധുക്കളോട് എന്തോ രണ്ടുവാക്ക് മിണ്ടി പിന്നെ രാഹുലിന്റെ അമ്മ തന്നെ ഫ്രഷ് ആകാൻ പറഞ്ഞു വിട്ടു…… അവൾ ഫ്രഷ് ആയി വന്നു കുറച്ചു സമയം എല്ലാവരും ഒരുമിച്ച് ഇരുന്നു സംസാരിച്ചു കഴിഞ്ഞു അമ്മ കൊടുത്ത പാൽ ഗ്ലാസ്സും വാങ്ങി രാഹുലിനോട് ഒപ്പം തന്നെ അവളും മുറിയിലേക്ക് പോയി…
എന്താ ഭാര്യ ഇങ്ങനെ നോക്കി നിൽക്കുന്നത്… ഇതു തന്നെ ആണ് ഇനി നമ്മുടെ മുറി…. മുറിയിലേക്ക് കയറാതെ പുറത്ത് നിൽക്കുന്നത് കണ്ടു അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു….അവൾ ഒരു പുഞ്ചിരിയോടെ അവനോട് ഒപ്പം അകത്തേക്ക് കയറി….
ഇരിക്കെടോ ഇങ്ങനെ നോക്കി നിൽക്കാതെ നമ്മൾ പരസ്പരം അറിയാത്ത ആൾക്കാർ ഒന്നും അല്ലല്ലോ….
അത് അല്ല എന്തോ ഒരു ടെൻഷൻ ഇപ്പൊ… അവൻ ഒന്ന് ചിരിച്ചു.
താൻ ഈ പാൽ കുടിക്ക്…
എനിക്ക് പാല് കുടിക്കുന്ന ശീലം ഇല്ല പിന്നെ എനിക്ക് പാൽ പൊതുവെ ഇഷ്ടം അല്ല രാഹുലേട്ടാ…..
ആചാരം തെറ്റിക്കണ്ട ഇച്ചിരി കുടിച്ചോ. അവനെ ഒന്ന് നോക്കിയിട്ട് ഒരു ഇറുക്ക് കുടിച്ചു.അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ടു അവന് ചിരി വന്നു…
മതി കുടിച്ചത് ഇത് നിന്നെ വിഷം കുടിപ്പിക്കും പോലെ ആയിപോയി കുഞ്ഞേ..
അവൾ ചിരിച്ചു…
അഹ് നീ ഇങ്ങനെ ഇരുന്നു ചിരിച്ചാൽ മാറ്റി വച്ച ഫസ്റ്റ് നൈറ്റ് ഞാൻ നടത്തും ഇന്ന് തന്നെ…..അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ആരാ പറഞ്ഞത് ഫസ്റ്റ് നൈറ്റ് മാറ്റി വയ്ക്കാൻ.എനിക്ക് ഇന്ന് തന്നെ വേണം.
ഡി ഒന്നാമതെ നിനക്ക് ക്ഷീണം ഉണ്ട് ഇത്രേ സമയം നിന്നതിന്റെ ഒകെ ഇനി അത് കൂട്ടണ്ട എന്നേ ഉദ്ദേശിച്ചുള്ളൂ…..പല്ലവി അവനെ ഒന്ന് നോക്കിയിട്ട് പോയി വാ കഴുകി ഫ്രഷ് ആയി വന്നു ഒരു സൈഡിൽ കിടന്നു. അവൻ അവളെ ആകെ ഒന്ന് ഒരു ഷോര്ട്ട് പാന്റും ഒരു ലൂസ് ടി ഷർട്ട് ആണ് പല്ലവിയുടെ വേഷം. മുടി അഴിച്ചിട്ടിട്ടുണ്ട്. ഒരു സൈഡ് തിരിഞ്ഞു കിടപ്പ് ആണ്. കുറച്ചു കഴിഞ്ഞു അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ പല്ലവി തിരിഞ്ഞു നോക്കി. അവൻ അവളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു അവൾ അവനെ സൂക്ഷിച്ചു നോക്കി…….
ഈ ലൈറ്റ് ഓഫ് ചെയ്തു എങ്കിൽ എനിക്ക് ഒന്ന് ഉറങ്ങാമായിരുന്നു……ദേഷ്യത്തിൽ പറഞ്ഞു വീണ്ടും തിരിഞ്ഞു കിടന്നു ഇതു കണ്ടു രാഹുൽ ഒരു ചിരിയോടെ ലൈറ്റ് ഓഫ് ആക്കി അവളുടെ ഒപ്പം കിടന്നു. കുറച്ചു കഴിഞ്ഞു വയറ്റിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നി അവൾ തിരിഞ്ഞു നോക്കിയതും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനെ പുണർന്നു. പല്ലവി മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി ചുണ്ടുകൾ വേർപെടുത്താതെ തന്നെ അവൻ അവളെ നേരെ കിടത്തി അവളുടെ ചുണ്ടിലെ തേൻ മുഴുവൻ നുകർന്നു……….. ഏറെ നേരത്തിനു ശേഷം അവളുടെ ചുണ്ടുകളെ വിട്ടു നിവർന്നു കിടന്നു അപ്പോഴേക്കും രണ്ടുപേരും നല്ലത് പോലെ കിതച്ചു.
അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചുപതിയെ തലയിൽ തലോടി…
ഒരു ഉമ്മ തന്നപ്പോൾ ഇങ്ങനെ എന്നെ മുഴുവനോടെ താങ്ങാൻ ഉള്ള സമയം ആയിട്ടില്ല അതുകൊണ്ട് എന്റെ പൊന്ന് മോള് ഈ ഒരു ഉമ്മ വച്ച് അഡ്ജസ്റ്റ് ചെയ്യണം…….. അവൻ അവളുടെ നെറ്റിയിൽ കൂടെ ഒന്ന് മുത്തികൊണ്ട് അവളെ ചേർത്ത് പിടിച്ചു കിടന്നു.അവളുടെ ചുണ്ടിൽ ഒരു കള്ളചിരി വിരിഞ്ഞു അവൾ അവന്റെ നെഞ്ചിലെ താളം കേട്ട് ഉറങ്ങി…
*********************
വിഷ്ണു മുറിയിൽ വന്നിട്ട് ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവസാനം അവൻ സിഗരറ്റ് എടുത്തു കത്തിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് പോയി നിന്നു അവന്റെ ഉള്ളിലെ പേടി ദേഷ്യം ആയി പുറത്ത് വരാൻ തുടങ്ങി അവന്റെ കൈകൾ ആ കൈവരിയിൽ മുറുകി. അവൻ കുറച്ചു സമയം കണ്ണുകൾ അടച്ചു നിന്നു അപ്പോഴാണ് അങ്ങോട്ട് ഗായത്രി കയറി വന്നത് എല്ലാവരും ഉറങ്ങിയിട്ടും അവൾക്ക് ഉറക്കം വരാതെ ഒടുവിൽ അവന്റെ അടുത്തേക്ക് കയറി വന്നത് ആണ് അപ്പോഴാണ് വിഷ്ണു സിഗരറ്റ് വലിച്ചു നിൽക്കുന്നത് അവൾ കണ്ടത്……
അവന്റെ അടുത്തേക്ക് വന്നു സിഗരറ്റ് പിടിച്ചു വാങ്ങി താഴെ ഇട്ടു എന്നിട്ട് ദേഷ്യത്തിൽ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ അതിനേക്കാൾ ദേഷ്യത്തിൽ അവളെ നോക്കി…
എന്ന് മുതല ഈ ശീലം ഒക്കെ തുടങ്ങിയത്….
നിന്നോട് ആരാ ഇപ്പൊ ഇങ്ങോട്ട് കയറി വരാൻ പറഞ്ഞത്….
ഞാൻ അത് അല്ലല്ലോ ചോദിച്ചത് ഇപ്പൊ..
പ്ഫാ…. നീ ആരാ ഡി എന്നെ ഭരിക്കാൻ എന്റെ കാര്യത്തിൽ ഇടപെടാൻ…..
അവൻ ദേഷ്യത്തിൽ ചോദിച്ചപ്പോൾ ഗായത്രി പേടിച്ചു രണ്ടടി പുറകിലേക്ക് നീങ്ങി….
പറയെടി നീ ആരാ എന്റെ കാര്യത്തിൽ ഇത്രക്ക് അങ്ങ് ഇടപെടാൻ……എഗ്രിമെന്റ് ആയിട്ട് നാലുവർഷത്തേക്ക് എന്റെ കൂടെ താമസിച്ചു എന്റെ കുഞ്ഞിനെ തന്നു പോകേണ്ടവൾ……
ഗായത്രി ഒരു നിമിഷം ഭൂമിഇടിഞ്ഞു താഴെക്ക് പോയ മതി എന്ന് തോന്നി പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു കാലുകൾക്ക് ബലം കുറഞ്ഞത് പോലെ അവൾ വേഗം പുറത്തേക്ക് ഇറങ്ങി പോയി…വിഷ്ണു അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ അവന്റെ വായിൽ നിന്ന് വീണു പോയതാണ് അവൻ സ്വയം തലയിൽ കൈമുട്ടിച്ചു കൊണ്ട് അവളുടെ പുറകെ താഴെക്ക് പോയി..
താഴെ എത്തിയപ്പോൾ പാറുന്റെ മുറി ലോക്ക് ആണ് അവന് മനസിലായി അവൾ ലോക്ക് ആക്കിയത് ആണ് ഇനി വിളിച്ചിട്ട് കാര്യം ഇല്ല എന്ന്……..
ഗായത്രിക്ക് പെട്ടന്ന് എല്ലാം കൂടെ കേട്ട് അവളുടെ മനസ്സ് ഇളകി അവൾക്ക് കിടന്നിട്ട് എന്തോ ഒരു അസ്വസ്ഥത പോലെ ശരീരം ഒക്കെ വിയർത്തു ഒരു വല്ലാത്ത അവസ്ഥ പെട്ടന്ന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നി. അവൾ വേഗം പാറുനെ തട്ടി വിളിച്ചു.പാറു പെട്ടന്ന് എണീറ്റ് ലൈറ്റ് ഓൺ ആക്കിയപ്പോൾ വല്ലാത്ത രൂപത്തിൽ കിടന്നു പിടക്കുന്ന ഗായത്രിയേ കണ്ടു പേടിച്ചു…..
ഏട്ടത്തി….. അവൾ വെപ്രാളത്തിൽ അവളെ എണീപ്പിച്ചിരുത്തി കുറച്ചു വെള്ളം എടുത്തു കൊടുത്തു എന്നിട്ടും അവളുടെ അവസ്ഥ ഒക്കെ ആകാത്തത് കണ്ടു അവൾ എല്ലാവരെയും വിളിച്ചു..
വിഷ്ണു വരുമ്പോൾ ഗായത്രികിടന്നു പിടക്കുവായിരുന്നു പിന്നെ എല്ലാവരും കൂടെ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി…..
******************
വിഷ്ണു മോൾക്ക് കുഴപ്പം ഒന്നും കാണില്ല ഡാ നീ ടെൻഷൻ ആകാതെ ഇവിടെ ഇരിക്ക്……അമ്മാവൻ ആകുന്നത് പോലെ ഒക്കെ വിഷ്ണുനോട് പറഞ്ഞു പക്ഷേ അവൻ അവനെ തന്നെ സ്വയം കുറ്റപ്പെടുത്തി കൊണ്ട് ഇരുന്നു അവൻ അവളോട് ഈ സമയത്തു പറയാൻ പാടില്ലാത്ത പറഞ്ഞു അവളുടെ മനസ്സ് വേദനിപ്പിച്ച നിമിഷം ഓർത്ത് അവനോട് തന്നെ അവന് വെറുപ്പ് തോന്നി…..
കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു..
ഡോക്ടർ ഗായത്രി…
തത്കാലം അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമില്ല ബിപി ഹൈ ആയിരുന്നു…
പിന്നെ ഡോക്ടർ പോയി ആ രാത്രി ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു…… രാവിലെ ഗായത്രി കണ്ണ് തുറക്കുമ്പോൾ കണ്ടത് തന്റെ കാലിൽ പിടിച്ചു തലചായ്ച്ചു കിടക്കുന്ന വിഷ്ണുനെ ആണ്… അവൾ ഒന്ന് എണീറ്റ് ഇരിക്കാൻ തുടങ്ങുമ്പോ അവൻ ഉണർന്നു അവളെ പിടിച്ചു നേരെ ഇരുത്തി….
എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇപ്പൊ ….
ഇല്ല…
ഡോ ഞാൻ ഇന്നലെ….
എനിക്ക് കേൾക്കണ്ട വിഷ്ണു……അവളുടെ വിഷ്ണു എന്ന വിളിയിൽ തന്നെ അവൾ പിണക്കത്തിൽ ആണെന്ന് അവന് മനസ്സിലായി… അവൻ പിന്നെ ഒന്നും പറഞ്ഞു അവളെ ഡിസ്റ്റർബ് ചെയ്യാൻ പോയില്ല…. പിന്നെ ഡോക്ടർ വന്നു ഒന്ന് കൂടെ ചെക്ക് ചെയ്തു കഴിഞ്ഞു അവളെ വീട്ടിൽ കൊണ്ട് പോയി…….
വീട്ടിൽ എത്തുമ്പോൾ രാഹുലും പല്ലവിയും ഒക്കെ ഉണ്ട് എല്ലാവരും കൂടെ ഉപദേശം കൊടുത്തു അവളെ അങ്ങ് കൊണ്ട് പോയി രാഹുൽ വിഷ്ണുനെ കൂട്ടി പുറത്തേക്ക് ഇറങ്ങി….
എന്താ ഡാ പ്രശ്നം എന്തോ ഉണ്ട് നിന്റെ മുഖം ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുവാ…
വിഷ്ണു പിന്നെ എല്ലാം രാഹുലിനോട് പറഞ്ഞു. അവൻ വിഷ്ണുനെ ഒരുപാട് വഴക്ക് പറഞ്ഞു… എല്ലാം കേട്ട് നിന്നത് അല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല…
വൈകുന്നേരം പല്ലവിയും രാഹുലും പോയി.അന്ന് മുതൽ പിന്നെ ഗായത്രി മുകളിലേക്ക് പോയിട്ടില്ല വിഷ്ണുനോട് ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും. ദിവസങ്ങൾ പോകെ പോകെ അവളുടെ വയറു വീർത്തു വീർത്തു വന്നു ഒപ്പം തന്നെ കുഞ്ഞിന്റെ ചലനവും… കുഞ്ഞ് വിഷ്ണു അടുത്ത് വരുമ്പോൾ തന്നെ ചവിട്ടി തുടങ്ങും.
ഗായത്രി ഇപ്പൊ ആരോടും അതികം സംസാരിക്കാറില്ല ഫുൾ ടൈം പഠിത്തം വായന ഒക്കെ തന്നെ ആണ്…. ചിലപ്പോൾ ചില പെൺകുട്ടികൾ ഗർഭിണി ആയിരിക്കുമ്പോൾ ദേഷ്യം ആകും വാശി ആകും ചിലരുടെ സ്വഭാവം ഗായത്രിയേ പോലെ മൗനം ആയിരിക്കും എന്ന് പറഞ്ഞു മുത്തശ്ശി അവനെ ആശ്വസിപ്പിച്ചു… ഗായത്രി ഇപ്പൊ ഒൻപതാം മാസം തുടങ്ങി ഓരോ ചെക്കപ്പിന് പോകുമ്പോഴും ഡോക്ടർ അവളെ കൂടുതൽ ശ്രദ്ധിക്കാൻ പറയും… അവളുടെ അവഗണനയും ഒറ്റപ്പെടുത്തലും സഹിക്കാൻ വയ്യാതെ അവസാനം വിഷ്ണു അവളെ ബലമായി പിടിച്ചു നിർത്തി മാപ്പ് പറച്ചിലും കാല് പിടിത്തവും ഒക്കെ ആയപ്പോൾ അവൾ പിന്നെ പഴയ ഗായത്രി ആയി മാറി……. ഇതിനിടയിൽ നമ്മുടെ പല്ലവിക്കും രാഹുലിനും ഇടയിൽ ഒരു പുതിയ അതിഥി വരാൻ പോകുന്ന സന്തോഷവും ആ വീട്ടിൽ നിറഞ്ഞു….
ഇന്ന് ആണ് ഗായത്രിക്ക് ഫസ്റ്റ് ഇയർ ലാസ്റ്റ് സെം എക്സാം അതിന് പോകാൻ ആയി വിഷ്ണുന്റെ കൂടെ ഇറങ്ങുവാണു ഗായത്രി…
വിച്ചേട്ടാ…
എന്താ ഡോ… എന്തെങ്കിലും പ്രശ്നം ഉണ്ടോ…
എന്റെ പൊന്ന് വിഷ്ണുയേട്ടാ എപ്പോഴും ഇങ്ങനെ ചോദിക്കാൻ ആയി എനിക്ക് പ്രശ്നം ഒന്നുല്ല… ഇപ്പൊ എനിക്ക് ഒരു ആഗ്രഹം ഉണ്ട്…..അവൻ അവളെ സൂക്ഷിച്ചു നോക്കി രാത്രി രണ്ടുമണിക്ക് ഷാർജ കുടിക്കാൻ ആഗ്രഹം പറഞ്ഞ മുതൽ ആണ് അതുകൊണ്ട് ആണ് ആ നോട്ടം
നോക്കണ്ട എനിക്ക് നമ്മുടെ ബെഡ്റൂമിൽ ഒന്ന് പോണം…
ഇനി അത് ഡെലിവറി കഴിഞ്ഞു കണ്ടാൽ പോരെ എക്സാം ടൈം ആയി വരുവാ…
എന്നെ കൊണ്ട് പോകാൻ പറ്റോ ഇല്ലെ….
അവൻ അവളെ നോക്കി പല്ല് കടിച്ചു കൊണ്ട് അവളെയും എടുത്തു സ്റ്റെപ്പ് കയറുമ്പോ എല്ലാവരും ഹാളിൽ ഇരുന്നു അവനെ ആക്കി ചിരിച്ചു. ചെക്കന് പിന്നെ ഇതൊക്കെ ഗ്രാസ് ആണ്..
റൂമിനു മുന്നിൽ എത്തിയപ്പോൾ അവൻ അവളെ താഴെ ഇറക്കി. ഡോർ തുറന്നു അകത്തു കയറി അവൾ ചുറ്റും നോക്കി എല്ലാം പഴയ പോലെ തന്നെ ആണ്.
കണ്ടു കഴിഞ്ഞോ..
മ്മ് കണ്ടു….
അവൻ അവളുടെ മുന്നിൽ മുട്ട്കുത്തിയിരുന്നു ടോപ്പ് അൽപ്പം ഉയർത്തി അവളുടെ നിറവയറിൽ അമർത്തി ചും, ബിച്ചു…
നിന്റെ അമ്മ ഭയങ്കര വാശി ആണ് വാവേ ഇപ്പൊ എന്റെ പൊന്ന് മോള് വന്നിട്ട് വേണം അമ്മയെ നമുക്ക് ഒതുക്കാൻ..
ഔഹ്…. അച്ഛന്റെ സൈഡ് ആണ് മോള് എന്നെ ചവിട്ടുവാ.
അമ്മ പാവം അല്ലെ ഒരുപാട് ഒന്നും വേദനിപ്പിക്കാതെ പെട്ടന്ന് ഇങ്ങ് വന്നേക്കണം ഇവിടെ അച്ഛൻ നോക്കി ഇരിക്കുവാ…..അത്രയും പറഞ്ഞു ഒരിക്കൽ കൂടെ അവളുടെ വയറ്റിൽ ചുണ്ട് ചേർത്തു പിന്നെ അവൻ എണീറ്റ് ടോപ്പ് നേരെ ഇട്ട് കൊടുത്തു അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ട് ചേർത്തു.
പോയാലോ…
മ്മ്.
താഴെ മുത്തശ്ശി അവൾക്ക് ആയി പാൽ ഗ്ലാസ്സും ആയി ആണ് നിൽപ്പ്… പിന്നെ പാല് കുടിച്ചു എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി…. ഇറങ്ങുമ്പോൾ പതിവ് ഇല്ലാതെ എല്ലാവരെയും തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു… അവരുടെ കാർ പോയി കഴിഞ്ഞതും ഷെൽഫിൽ ഇരുന്ന അവരുടെ വിവാഹഫോട്ടോ താഴെ വീണു ചില്ലുകൾ പൊട്ടിചിതറി….ഈശ്വര അപശകുനം ആണല്ലോ…എന്റെ കുട്ടികളെ കാത്തോണേ….
********************
എക്സാം കഴിഞ്ഞു ഇറങ്ങുമ്പോൾ എന്നെ വിളിക്കണം അല്ലാതെ ഗേറ്റിന് പുറത്ത് കണ്ടു പോകരുത് കേട്ടോ ഡി….
മ്മ്..
എന്തെങ്കിലും വയ്യായിക ഉണ്ടോ ഗായു മുഖം വല്ലാതെ ഇരിക്കുന്നു.
ഇല്ല വിച്ചേട്ടാ ഉള്ളിൽ എന്തോ പേടി പോലെ എന്തോ അരുതാത്തത് സംഭവിക്കാൻ പോകും പോലെ….
നീ വേണ്ടാത്ത ഒന്നും ചിന്തിക്കണ്ട… തിരിച്ചു വീട്ടിൽ പോണോ…..
അവൾ അവനെ സൂക്ഷിച്ചു നോക്കി. പിന്നെ ഒന്നും മിണ്ടിയില്ല രണ്ടുപേരും.
അവളെ എക്സാം ഹാളിൽ അവളുടെ സീറ്റിൽ കൊണ്ട് ഇരുത്തിയ ശേഷം ആണ് അവൻ പുറത്തേക്ക് വന്നത്……
രണ്ടരമണിക്കൂർ രണ്ട് യൂഗം പോലെ തോന്നി പോയി വിഷ്ണുന്…
എക്സാം കഴിയേണ്ട ടൈം ആയപ്പോൾ അവൻ അവളെ കൂട്ടാൻ അകത്തേക്ക് കയറി കുറച്ചു കഴിഞ്ഞു കുട്ടികൾ ഇറങ്ങി വരുന്നത് കണ്ടു അവൻ നോക്കി പതിയെ നടന്നു വരുന്ന ഗായത്രിയേ കണ്ടു അവൻ അവളുടെ അടുത്തേക്ക് ഓടി…അവനെ കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു അവൻ അവളെ ചേർത്ത് പിടിച്ചു കാറിൽ കയറി…. ഡ്രൈവിംഗ് തുടങ്ങി.
എങ്ങനെ ഉണ്ടായിരുന്നു എക്സാം…
എളുപ്പം ഉണ്ടായിരുന്നു.. എല്ലാം പഠിച്ച questions ആയിരുന്നു.
അഹ് കൊള്ളാലോ…പെട്ടന്ന് അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു……
അവൻ വേഗം വണ്ടിസൈഡ് ഒതുക്കി…
എന്താ ഡോ എന്ത് പറ്റി….
വയറു വേദനിക്കുവാ…അഹ്….അവൾ വയറ്റിൽ താങ്ങിപിടിച്ചു പുളയാൻ തുടങ്ങി. അവൻ ആദ്യത്തെ ഞെട്ടൽ കഴിഞ്ഞു ഹോസ്പിറ്റലിലേക്ക് തിരിച്ചു….. പോകുന്ന വഴി തന്നെ അവൻ വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു..
********************
ലേബറൂമിനു പുറത്ത് ഒരുമണിക്കൂർ ആയി വിഷ്ണു കാത്തിരിക്കുന്നു…. പിന്നെ വീട്ടിൽ നിന്ന് എല്ലാവരും വന്നു. രാഹുൽ അവനെ അശ്വസിപ്പിക്കാൻ നോക്കി എങ്കിലും ഡോക്ടറുടെ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി കേട്ടു……
വിഷ്ണു…. അവൻ വേഗം വാതിൽക്കലേക്ക് പോയി..
തന്നെ കാണണം എന്ന് പറഞ്ഞു പേഷ്യന്റ് ഭയങ്കര ബഹളം ആണ് വരൂ…. ഒരു സിസ്റ്റർ വന്നു അവനെ കൂട്ടി പോയി..
ഡെലിവറി ഗൗൺ ആണ് അവളുടെ വേഷം…..വേദനകടിച്ചു പിടിച്ചു ആണ് കിടപ്പ്. ഡോക്ടർ അവരെ നോക്കി കുറച്ചു പുറകിലേക്ക് നീങ്ങി നിന്നു…
വിഷ്ണു അവളുടെ കൈയിൽ കൈചേർത്ത് വച്ചു…അവൾ കരഞ്ഞുകൊണ്ട് പുഞ്ചിരിച്ചു അവനെ നോക്കി..
വിച്ചേ….ട്ടാ… ഞാൻ എഗ്രിമെന്റ് പൂർത്തി…യ….ക്കാതെ പോകു….വാ……കുഞ്ഞി…..നെ… പൊന്ന്… പോലെ… നോക്ക….ണെ….
നീ എന്തൊക്കെയ പറയുന്നേ ഒന്നുല്ല ഞാൻ പുറത്ത് കാത്തിരിക്കും നീ വരണം നമ്മുടെ മോളെയും കൊണ്ട്….. അവന്റെ കണ്ണുകൾ നിറഞ്ഞു…
ഇ.. ല്ല.. എ….ന്റെ.. സമയം കഴി…..ഞ്ഞു വിച്ചേട്ടാ….. കൊതി തീർ….ന്നില്ല ജീവിച്ചു വിച്ചേട്ടന്റെ പ്രണയം അനുഭവി…..ക്കാൻ…..അഹ്…… അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവളുടെ കൈകൾ അവന്റെ കൈയിൽ മുറുകി ശ്വാസം കിട്ടാതെ പിടച്ചിൽ തുടങ്ങി കണ്ണുകൾ മിഴിഞ്ഞു വരുന്നു ആകെ വിയർത്തു………വേഗം ഡോക്ടർ മാർ അവളെ നോക്കാൻ തുടങ്ങി അവളുടെ പിടച്ചിൽ കൂടി അവന്റെ കൈയിലെ അവളുടെ പിടി മുറുകി അവളുടെ ഒരു വിളിയും കുഞ്ഞിന്റെ കരച്ചിലും മുഴങ്ങി കേട്ടു അവളുടെ കൈകൾ എന്നിലെ പിടി അയച്ചു. സ്ക്രീനിലെ അവളുടെ ഹാർട് ബീറ്റ് ലൈൻ സ്ട്രൈറ്റ് ആയി അവളുടെ കണ്ണീർ തുള്ളികൾ ഒലിച്ചിറങ്ങി കണ്ണുകൾ തുറന്നു അവൾ കിടന്നു…… ഡോക്ടർ അവനോട് പുറത്ത് ഇറങ്ങാൻ പറഞ്ഞു…….
പുറത്ത് വന്ന വിഷ്ണു എല്ലാം നഷ്ടമായവനെ പോലെ ഭിത്തിയിൽ ചാരി ഇരുന്നു…കുറച്ചു കഴിഞ്ഞു ഒരു വെള്ളടർക്കിയിൽ പൊതിഞ്ഞ ഒരു പിങ്ക് മാലാഖകുഞ്ഞിനെ അവന്റെ കൈയിലേക്ക് കൊടുത്തു പെൺകുഞ്ഞണ്…. കുഞ്ഞിനെ ഒരു നോക്ക് നോക്കി അവൻ അവന്റെ കണ്ണീർ ആ കുഞ്ഞികവിളിൽ വീണു ചിതറി……അടുത്ത നിമിഷം അവിടെ ഒരു കൂട്ടകരച്ചിൽ മുഴങ്ങി…..
എന്റെ മോളെ…….
സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി ആക്കി വിഷ്ണു അവൾക്ക് മുന്നിൽ വച്ച എഗ്രിമെന്റ് പൂർത്തിയാക്കാതെ അവന്റെ ആഗ്രഹം പോലെ അവന് ഒരു മാലാഖ കുഞ്ഞിനെ നൽകിഗായത്രി വിടവാങ്ങി ഭൂമിയിൽ നിന്നും……… അവളില്ലാത്ത ലോകത്ത് അവളുടെ ഓർമ്മകളുമായി ആ കുഞ്ഞിമണിയും അവളുടെ അച്ഛനും പുതിയൊരു ജീവിതം തുടങ്ങട്ടെ……
അവസാനിച്ചു

