നിനക്കായ് – ഭാഗം 11, എഴുത്ത്: ലക്ഷ്മി ശ്രീനു

അവൻ അവളെ എടുത്തു ബെഡിൽ കിടത്തി..

“മുത്തശ്ശി കുറച്ചു വെള്ളം എടുത്തേ “

മുത്തശ്ശി ജഗിലെ വെള്ളം അവന്റെ കൈയിൽ കൊടുത്തു അവൻ കുറച്ചു അവളുടെ മുഖത്ത് കുടഞ്ഞപ്പോൾ അവൾ പതിയെ ചിമ്മി ചിമ്മി കണ്ണുകൾ തുറന്നു.

“എന്താ ഡോ പറ്റിയെ പെട്ടന്ന് താൻ ok ആണോ ഹോസ്പിറ്റലിൽ പോണോ “അവളുടെ കവിളിൽ കൈചേർത്ത് ചോദിച്ചു.

“എനിക്ക് കുഴപ്പം ഒന്നുല്ല വിച്ചേട്ടാ ഞാൻ ok ആണ് “അവളുടെ വിച്ചേട്ടൻ വിളിയിൽ കിളി പറന്നു നിൽക്കുവാണ് വിഷ്ണു.

അപ്പോഴാണ് അവൾ അവിടെ നിൽക്കുന്നവരെ ശ്രദ്ധിച്ചത്. അവരെ കണ്ടു അവൾ എണീറ്റിരുന്നു പതിയെ അവരെ നോക്കി ചിരിച്ചു. പക്ഷെ ഒരാൾ മാത്രം ചിരിച്ചു ബാക്കി എല്ലാവരും പുച്ഛത്തോടെ മുഖം തിരിച്ചു..

“ഇത് ആണോ ഇവൻ കെട്ടാൻ പോകുന്ന പെണ്ണ് “ഇളയമ്മായി ചോദിച്ചു

“അതെ ഇത് തന്നെ ആണ് പെണ്ണ് എന്തേ “

“കല്യാണത്തിന് മുന്നേ പെണ്ണിന് വ, യറ്റിൽ ഉണ്ടോ എന്ന് ഒന്ന് ചെക്ക് ചെയ്തു നോക്ക് തലകറങ്ങി ഒക്കെ വീഴുന്നു ചുമ്മാ എന്തിനാണ് വല്ലവന്റെയും വിഴുപ്പ് ചുമക്കുന്നത് “

ഠ, പ്പേ ” പല്ലവിയുടെ കവിളിൽ വിഷ്ണുന്റെ കൈ പതിഞ്ഞു.അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടു ഒരു നിമിഷം എല്ലാവരും പേടിച്ചു.

“ഇത് നിങ്ങടെ കരണം നോക്കി തരേണ്ടത് ആണ് പിന്നെ അത് ചെയ്യാത്തത് പ്രായത്തിൽ മൂത്തത് ആയിപോയി അതുകൊണ്ട് മാത്രം ഇനി മേലിൽ ഇതുപോലെ വല്ലതും പറഞ്ഞു വന്നാൽ ഇളയമ്മ ആണെന്ന് ഞാൻ അങ്ങ് മറക്കും.”

അവർക്ക് നേരെ വിരൽ ചൂണ്ടി അവരെ ദേഷ്യത്തിൽ നോക്കി പറഞ്ഞു അവന്റെ അപ്പോഴത്തെ ഭാവം കണ്ടു എല്ലാവരും ഒന്ന് ഞെട്ടി…..

അവൻ അടുത്ത് പല്ലവിയുടെ അടുത്തേക്ക് പോയി. അവൾ അവൻ അടുത്ത് വന്നപ്പോൾ നിറഞ്ഞകണ്ണുകളോടെ അവനെ നോക്കി.

“ഈ നിൽക്കുന്നരിൽ ഇത്തിരി എങ്കിലും നന്മഉള്ളത് നിന്നിൽ ആണെന്ന് എനിക്ക് അറിയാം പക്ഷെ നിന്റെ അമ്മയുടെ പി, ഴച്ച നാക്ക് കൊണ്ട് ആണ് നിന്നെ തല്ലേണ്ടി വന്നത് സോറി “അത്രയും പറഞ്ഞു അവൻ ഗായത്രിയുടെ അടുത്തേക്ക് പോയി..

“നി ok ആണോ “അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം അവൾക്ക് പേടി തോന്നി അവൾ അവനെ നോക്കി.

“ചോദിച്ചത് കേട്ടില്ലെടി “അലർച്ച ആയിരുന്നു അത്.

“Ok ആണ് “പതിയെ പറഞ്ഞു.

മ്മ്…

“മുത്തശ്ശി ഇവൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറയ് “

മുത്തശ്ശി തലയാട്ടി പുറത്തേക്ക് ഇറങ്ങി തൊട്ട് പിന്നാലെ ബാക്കി ഉള്ളവരും അവളെ ഒന്ന് നോക്കിയിട്ട് ഇറങ്ങി. പല്ലവി അവളെ നോക്കി ഒന്ന് ചിരിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു….

അവൻ ഗായത്രിയുടെ അടുത്ത് വന്നിരുന്നു പക്ഷെ അവളെ നോക്കാതെ ഫോണിൽ നോക്കി ആണ് ഇരുപ്പു..

“വിച്ചേട്ടാ “….. ആ വിളി കേട്ട് വിഷ്ണു ഗായത്രിയെ നോക്കി തന്നെ ആണോ ഇവൾ വിളിക്കുന്നത് എന്ന്.

“നീ എന്നെ തന്നെ ആണോ വിളിച്ചത് ഗായത്രി “

“അതെ ഇവിടെ ഇപ്പൊ വേറെ ആരുമില്ലല്ലോ അതുകൊണ്ട് നിങ്ങളെ തന്നെ ആണ് “

ആകെ മൊത്തം എന്തോ ഒരു മാറ്റം ഇവൾക്ക് ഉണ്ടല്ലോ കണ്ടു പിടിക്കാം.

“നീ എന്തിന ഇപ്പൊ വിളിച്ചേ എന്തെങ്കിലും വേണോ നിനക്ക് “

“അത് എങ്ങനെയ കൈ മുറിഞ്ഞേ…”അവൾക്ക് ഇതുവരെ ഇല്ലാത്ത വിക്കും വിറയലും ഒക്കെ തുടങ്ങി.

അവന് മനസിലായില്ല  അവൻ അവളുടെ മുഖത്ത് നോക്കി…

“എന്റെ കൈ മുറിഞ്ഞിട്ട് ഇല്ലാലോ “

അത് പറഞ്ഞു അവൻ കൈ മറിച്ചു നോക്കാൻ പോയതും

“വിച്ചേട്ടാ എനിക്ക് ചോര പേടിയാ കൈ തിരിക്കല്ലേ “അവൾ കണ്ണ് പൊത്തികൊണ്ട് വിളിച്ചു പറഞ്ഞു അവളുടെ വിളിയും ഇരുപ്പും കണ്ടു അവന് അറിയാതെ ചിരി വന്നു.അവൻ അവിടുന്ന് എണീറ്റ് പോയി കൈ നോക്കി. നേരത്തെ മുറിഞ്ഞത് ആണ് അതിൽ ചോര പൊടിയുന്നുണ്ട്..

അവൻ വേഗം അത് മെഡിസിൻ ബോക്സ്‌ എടുത്തു ക്ലീൻ ചെയ്തു.

“ഡോ.. കണ്ണ് തുറന്നു നോക്ക് ക്ലീൻ ചെയ്തു “

അവൾ നോക്കി അവന്റെ കൈയിൽ നോക്കി.

“എന്താ പറ്റിയെ.”

“ഇത് ഇന്ന് തന്റെ കൂടെ അവിടെ ഉണ്ടായിരുന്നില്ലേ അലക്സ് അവനെ ഒന്ന് പെരുമാറിയത് ആണ് “

“അയാളെ അറിയോ “

“അറിയാം എന്റെ ആജന്മശത്രു ആണ് പണ്ട് മുതലേ “

“അയാൾ എവിടെ ഇപ്പൊ “

“നിന്റെ ഏട്ടനും അക്കമ്മയും അവനും ഹോസ്പിറ്റലിൽ ഉണ്ട് “അവന്റെ വായിൽ നിന്ന് അവളുടെ ഏട്ടനെ കുറിച്ച് കേട്ടപ്പോൾ അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു….

തുടരും…..